കേഴുന്നു മേദിനി !

 


(വൃത്തം-സർപ്പിണി)


ദാഹം പൊറാഞ്ഞു കേഴുന്നു  മേദിനി   ,

“ ദേഹം വേവുന്നു ലോകർ   വലയുന്നു.

മേഘമക്കളേ! കാട്ടീടണം കൃപ,  

മേടവർഷവും കാട്ടീയകൽച്ചകൾ,


മാസമേറെയായ്  ഞാൻ  കുളി ചെയ്തിട്ട്,

ശ്വാസംമുട്ടുന്നു സ്വേദത്തിൽ മുങ്ങുന്നു.

ഞാനോ   നിങ്ങൾക്കു വേണ്ടതു ചെയ്തീടാം,

വാനിൻ   പ്രാസാദമൊട്ടു തൊട്ടുനിൽക്കാൻ.


സൂര്യൻ  ശക്തി  പ്രദർശിപ്പൂ ഗർവ്വോടെ,

ശൗര്യം കാട്ടുന്നു  പ്രാണനെടുക്കുന്നു. 

നൃത്തം ചെയ്യാൻ  വരാമോ  ധരയ്ക്കായി? 

ക്രൗര്യം   മാർത്താണ്ടദേവന്റെ പോയിടും.


,

 കാനനം, തൊടി,നെൽവയൽ, കാട്ടിലും

വേനൽവർഷം   ചിത്രം വരക്കാൻ വന്നു. 

 ആനമേൽക്കേറി മാനത്തു   കൊണ്ടലും  

മാനം ഭേദിക്കുംഭേരി മുഴക്കുന്നു.    


എന്തു കണ്ടാലും 'തെങ്ങേലെ ശങ്കരൻ'-

തന്നെ മാനവൻ കാട്ടുന്നഹങ്കാരം.

എന്നുടെ  സ്വാസ്ഥ്യം രക്ഷിക്കയെന്നതു,

എന്നും നിന്നുടെ  കർത്തവ്യമല്ലയൊ!


പുച്ഛഭാവം  കുറയ്ക്കുക ,  മർത്ത്യാ!നീ, 

പാരിൽ സമ്മാനലഭ്യത  താഴെയാ.

സ്ഥാനം നേടിയോർ , രാഷ്ട്രീയനേതാക്കൾ

കാനൽ നീരാക്കി മാറ്റല്ലെ എന്നെ ഹാ!"  


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!