അലമേലു നാലിലാണ്!

(വൃത്തം-ഉന്നത)

 

അലമേലു നാലിലാണു  പള്ളിക്കൂടം തുറന്നല്ലോ,

കലിബാധയേറ്റ വൃഷ്ടി തുള്ളിക്കൊരു കുടം പെയ്തു.

ബാലരെല്ലാം വരുമ്മുന്നേ  ക്ളാസ്സിലെത്താൻ 

നിനച്ചവൾ,

കാലേക്കൂട്ടി സ്കൂളിൽപോയാൽ  നനഞ്ഞാലുമുണങ്ങീടും.

 

പോയവഴി  മഴ നല്കി,  മോദമിരിക്കാൻ ചെളിക്കു,

അയ്യോ! കുട്ടിതന്നുടുപ്പ്,  പങ്കമായ് ദുഃഖിതയവൾ.

കോയിക്കൽ മാളികയിലേ  മാലതിയ്ക്കു നിറക്കുട,

കായംകുളത്തുള്ള   കട  വച്ചുനീട്ടി വാങ്ങിയവൾ.

 

കൊച്ചുമനം സ്വപ്നം കണ്ടു പുത്തനൊരു കുടവേണം,

അച്ഛനോടു ചൊല്ലിനോക്കാമെന്നുമവളുറപ്പിച്ചു.

പാവം പിതാവെന്തു ചെയ്യാൻ  വർഷംവന്നു  ജോലി കമ്മി,

പഞ്ഞം മാറ്റാനില്ല  പൈസ, കുടവാങ്ങൽ നിന്നകലെ.  

 

കുറ്റം  ചാർത്തി പിതാവിലായ്  ധനം മാറി ദൂരെനിന്നു  

ചെറ്റപ്പുരയിൽ   വസിക്കാൻ  തയ്യാറല്ലാത്തതുപോലെ.

പണത്തിനും സത്യം ചൊന്നാൽ   പാവങ്ങളോടുണ്ടു ഭേദം,

പാവങ്ങളെന്നാൽ കൂലിയേ   പാഴാക്കില്ലാ,  മാനമേകും.

 

നനഞ്ഞുകുതിർന്നകുട്ടി സ്കൂളു വിട്ടു വന്ന നേരം,

നനഞ്ഞു താതൻറെ നേത്രം  ശോകം പുല്കിനിന്നമൂലം.

മഴക്കാല കഷ്ടങ്ങളേയെങ്ങനെയോടിച്ചുവിടും,

 മിഴിനീർ ചങ്ങാത്തം കൂടി മാതാവിനും ചിന്തനമായ്.

 

അടുത്തതാമഹസ്സിലായ്  വിദ്യാലയ സമയത്തു 

അടുത്തുള്ള വാഴയില  കുടയാകാൻ  തയ്യാറായി.

പണിചെയ്താൽ  നാണയങ്ങൾ കൊണ്ടുവരാം കുട്ടിയോർത്തു,

പഠിക്കേണം വേണം ജോലി   സഹായിക്കാൻ  പിതാവിനേ.

 

 

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

സീമ!

ഗുരുശിഷ്യബന്ധം!