പേനയ്ക്കും പറയാനുണ്ട്!



(വൃത്തം-അന്നനട)


ഉരിയാടാനേറെയെഴുത്തു പേനയ്ക്കും 

കരിമേഘമുള്ളിൽ നിറയും  കാരണം, 

"ഒരുകാലം  ഞാനും  മനസ്സുകളിലായ്

ഒരിക്കലുമ്മാറാ സുഹൃത്തായ് വസിച്ചു.


ഹൃദിപിറക്കുന്ന  നവീനമാം ചിന്ത 

പദങ്ങളായ് ഭംഗ്യായൊഴുകിയെത്തുമ്പോൾ 

  മുദത്തോടുകൂടി  കുറിച്ചുവയ്ക്കുവാൻ,

സദാ നിങ്ങളെൻറെ സഹായം തേടുന്നു.


സരസ്വതിയ്ക്കുള്ള  ബഹുമാനതുല്യം 

തരുന്നു  ആദരം വിശുദ്ധമെനിക്കും.

എവിടെപ്പോയാലൂം  ഹൃദയ ചാരത്തായ് 

പവിത്രമാം പീഠം  ഒരുക്കിവയ്ക്കുന്നു.


 ഉടുപ്പിൽനിന്നു  ഞാൻ  കുതിച്ചാൽ താഴേയ്ക്കായ് 

തൊടുവിക്കും ഭക്ത്യാ   പവിത്രം  നെറ്റിമേൽ,

 സമർപ്പിക്കുമെന്നെ  ഭഗവദ് സന്നിധി

സനാതനധർമ്മർ  നവരാത്രികാലേ.


ജയത്തിനുവേണ്ടി, എഴുത്തിനുവേണ്ടി

വിവരശേഖരം കിറുകൃത്യം ചെയ്യാൻ,

അമിതശ്രദ്ധയും   കിടയ്ക്കുന്നെനിക്ക്,

ജഗദ്ഗുരുവായി വിലസും  ഞാൻ നൂനം.


 ദരിദ്രത, സമ്പത്ത്, മതങ്ങൾ, ജാതികൾ 

പരിഗണിക്കില്ലാ  സമസ്തർ  സമസ്ഥർ.

* കൃപാണിയേക്കാളും  ബലവാൻ ഞാനല്ലോ 

കൃപാകടാക്ഷങ്ങൾ  ചൊരിയും ഞാനെന്നാൽ.


കണക്കെഴുതാനും ഡയറിതൻ പള്ള 

കണക്കെ  നിറയ്ക്കാൻ  തിരഞ്ഞിടുമെന്നേ.

എനിക്കു സുപ്തിക്കായമൂല്യ തല്പങ്ങൾ 

പണിഞ്ഞു  വച്ചിടും  രചനാവൈഭവർ.


 എഴുന്നെള്ളീ, ഫോണും   ദിതിജൻ  കമ്പ്യൂട്ടർ, 

  വിഴുങ്ങി നില്ക്കുന്നൂ  മമ സ്ഥാനമവർ. 

കുറച്ചു മാനുഷർ  തരുന്നിന്നും   മാനം 

അറിവില്ലാതെത്താം     ചവറിന്നങ്ങത്വം! "






 


 

 

 















 

 

 













Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

കളിവിമാനം!