പണത്തിനു മുന്നിൽ…!
(അന്നനട)
ഒരുവൻ വന്നതാ അനാഥനെപ്പോലെ,
ഒരു പുത്രനെപ്പോൽ പ്രസു സ്വീകരിച്ചു.
അവനാരുമില്ലാ അമിതമായ് കേണു.
അലിഞ്ഞമ്മമനം സമാശ്വസിപ്പിച്ചു.
അവൻതൻ വദനേ വിരിഞ്ഞൂ തോഷപ്പൂ ,
അവിചാരിതമായ് ഇടം നേടിയപ്പോൾ.
ഉദയം വിടർന്നാൽ കരം ചലിച്ചിടും,
അവന്റെ കൃതങ്ങൾ അതിഹൃദ്യമായി.
അവിടായില്ലൊരു വിലങ്ങവനായി
അമിതം, സ്വാതന്ത്ര്യം സുലഭം വീട്ടിലായ്.
അരരാവുവന്നു നമിച്ചുനിന്നപ്പോൾ,
അഖിലിനേ മനം നയിച്ചു മൂകമായ്.
പുണർന്നു മുറുക്കി ധൃതരാഷ്ട്ര സമം
പരിപാവനയാം മുതിർന്നമാതയേ.
അവസാനശ്വാസം വിടചൊല്ലുംവരേ
അവൻ കാത്തുനിന്നു അവർക്കേകീ അന്ത്യം.
പോലീസിനൊപ്പമായ് അവനും നടിച്ചു,
കൊലപാതകിയെ തിരയും വ്യാജേന.
മുഖംമൂടിമാത്രം, ധരിച്ച യുവാവ്,
മുഖം കാണാതാക്കി അറിഞ്ഞതില്ലമ്മ.
മുഴുപ്പോടെമർത്ത്യൻ ധരിക്കും ആനനേ
മുഴുവൻ കള്ളങ്ങൾ മറയ്ക്കും ഭാവങ്ങൾ.
മതിപ്പോടെയവൻ നടിക്കും വേഷങ്ങൾ
മനസ്സിലാക്കുമ്പോൾ ഇരവു പുല്കീടും.
മനസ്സിൻ ദർപ്പണം മുഖമെന്ന ചൊല്ല്,
കനവിലായ് പ്പോലും അവനിൽക്കണ്ടില്ലാ.
അഖിലലോകരാം കപട ജന്മികൾ .
മുഖപടത്താലേ പൊതിയുന്നൂ മുഖം.,
തുണ തേടൂ പക്ഷെ! ഇരുചിന്തയ്ക്കോപ്പം,
അണുവിടപോലും കുറയ്ക്കല്ലേ ശ്രദ്ധ.
പരിചയമില്ലാവഴിയേയെത്തുവോർ
പണിതന്നീടിലോ അറിയാൻ വൈകീടും,
പണത്തിൻ മുന്നിലായ് പിണം വാതുറക്കും,
പണികിട്ടുമെല്ലാമറിയുംമുന്നേയായ്.
പരക്കെ ലോകത്തിൽ മഹാരാജാക്കളായ്
പരിലസിക്കുന്നൂ കൊല,മോഷണങ്ങൾ.
Comments
Post a Comment