പാവം പൂച്ച!

 


വൃത്തം-നതോന്നത



പാവംപൂച്ച കൊതിമൂലം മത്സ്യച്ചട്ടി നക്കാൻ നോക്കി,

പോവാൻ പറ്റാതായിപ്പോയി തലകുടുങ്ങി.

മദ്യപാനമാസ്വദിപ്പോർ ദാരുഖണ്‌ഡംകൈയിലേന്തി

മദ്യച്ചൂടിൽ പൂച്ചയ്‌ക്കൊരു ദണ്ഡനം നൽകി.


മാർജ്ജാരം മറിഞ്ഞുവീണു മാനത്തെ ഗേഹത്തിലെത്തി,

ഊർജ്ജസ്വലം മദ്യപരും കുടിതുടങ്ങി.

പൂച്ചയ്ക്കെന്തു പൊന്നുകാര്യം വഷളത്തം കാട്ടിയില്ലേ!

പച്ചദണ്ഡിന്നടിയേറ്റു  മൃതമായ്മാറി. 


താലോലിക്കാനാരുമില്ല മക്കളങ്ങനാഥരായി,

കഷ്ടം സഹിച്ചീടാൻ  വയ്യ ഭവ്യക്കുട്ടിക്ക്.

ഉൾവിളിതൻ മാറ്റൊലിയാൽ പക്വതതൻമുളപൊന്തി,

പിള്ളമനം ശാന്തിനല്കാൽ വെമ്പലുംപൂണ്ടു.


രണ്ടുമാർജ്ജാരക്കുഞ്ഞുങ്ങൾ  അമ്മതൻ വിടതാങ്ങാതെ

കുഞ്ഞുവായ തുറന്നങ്ങു ശോകവും മൂളി.    

രണ്ടുപൂച്ചക്കുഞ്ഞുങ്ങൾക്കും  എട്ടുവർഷ പ്രായക്കാരി 

കൊടുത്തുദുഗ്ദ്ധം പതിയെ     പുതപ്പും നല്കീ. 


നിർഭാഗ്യം വിടപറഞ്ഞു ഗൃഹം തൂകിപുഞ്ചരിയും  

തൃശ്ശൂർപൂരമേളമായി വാസരങ്ങളിൽ.

വില്ലനായിയെത്തിയശ്വാവ് ഒരുമാർജ്ജാരനെക്കൊന്നു,

നാലുനയനങ്ങളിലായ് വന്നുവൻവർഷം.


ജീവനുള്ള കുട്ടിയുമായ് ഭവ്യക്കുട്ടി നുള്ളീപുഷ്പം,

ജീവൻപോയശരീരത്തിൽ അർപ്പണംചെയ്തു.

കുഞ്ഞുമനം  കേണു  മെല്ലേ   കാരുണ്യത്തിൻ തേന്തുള്ളികൾ,

പഞ്ഞംവിനാ പെയ്തുനിന്നു  ഹൃത്തിനുള്ളിലായ്.


മറ്റെപൂച്ചെ  മാറിൽചേർത്ത് തലോടിക്കൊണ്ടോതിയവൾ,

“പറ്റില്ലാർക്കും എന്നിൽനിന്നും അടർത്താൻനിന്നെ.”

 കണ്ണിലുണ്ണിയായ്വളർന്നു മാർജാരക്കുഞ്ഞാ  വീട്ടിലായ് .

വിണ്ണിൽനിന്നും മണ്ണിൽവന്ന ദേവതയൊപ്പം.


സരള.ഡി, ഇറവങ്കര

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!