മാനുഷവാഞ്ഛ!

 

(വൃത്തം-സർപ്പിണി)

 

 

നോക്കൂ, പാർത്തലം മാതാവുതന്നല്ലോ   

കാക്കും  സസ്യമൃഗാദികളെയെല്ലാം.  

തക്കം  നോക്കുന്നു  മാലിന്യം ചേറുവാൻ  

പാർക്കാൻ ഭൂമിയേയന്യമാക്കീ നരർ.

 

മർത്ത്യൻറെ  വാഞ്ഛ വഞ്ചനതന്നെയോ!

കാണാം  സ്പഷ്ടമായ്  സർവ്വത്ര കേളികൾ .  

ചീക്ക പൃഥ്വിതൻ  കംബളംപോലെയായ്,

പുൽകും  ജീവനേ  മാരികൾ,  പോകില്ലാ.

 

 ക്ഷുദ്രമെത്തുന്നു  നാട്യമരങ്ങിലായ്,            

രുദ്രൻ  തന്നൂടേ  താണ്ഡവനൃത്തംപോൽ .

സ്വത്തു  വൃദ്ധരൊഴിവാക്കിനൽകിയാൽ  

പൊന്തും മാത്സര്യത്തിൻ  മുള, മക്കളിൽ.

 

മർത്ത്യൻ  , കാട്ടിക്കൂട്ടുന്നതിൻ   മൂലമായ് 

സസ്യമൃഗാദി  സ്വസ്തിചൊല്ലീപ്പോകും.

ശത്രുവാകുന്നു ബന്ധുജനങ്ങളും,

മിത്രങ്ങൾക്കിന്നു  ക്ഷാമവുമുണ്ടല്ലോ.

 

മർത്ത്യരിൽ  ചിലർ കാക്കും  സ്നേഹക്കടൽ 

കൃത്യം പേറുന്നു  സേവനഭണ്ഡാരം .

ആളേഗ്രസിക്കുമ ത്യാഹിതങ്ങളേ,

നീളേ  പൊയ്പ്പോയി പൂജ്യത്തിലെത്തിക്കും.

 

കാളും ദുഖാഗ്നി  ഊതിക്കെടുത്തുവാൻ 

പാളുകില്ലാ   യത്നം ചെയ്വൂ മാലോകർ.

നന്മജീവിക്കുമിടങ്ങളുണ്ടിന്നും,

പൂർണ്ണം ചൊല്ലിയിട്ടില്ല യാത്രാമൊഴി.

 

ആധിയധികം  വയ്ക്കേണ്ട  ഉള്ളിലായ്,

സാധ്യമുത്തരമെല്ലാകഷ്ടത്തിനും.  

ഹാര മൊന്നു  തീർക്കാം മൂല്യങ്ങൾ കോർത്ത്,

നേരുള്ള  ചിത്തത്തിൻ ജന്മിയായ്ത്തീരാം.    

.---------------

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!