പാവനനാമം!
(വൃത്തം -ഉപമഞ്ജരി)
എന്മനതാരിൽ തെളിഞ്ഞുനിൽപ്പൂ
അൻപോടാ ദീപം ശ്രീരാമരൂപം.
പാവനനാമം മഹാപുണ്യമായ്,
ആവോളം ഭംഗ്യാ ജപിച്ചിടാം ഞാൻ.
നിന്നുടെ നാമം ശ്രീ. ദാശരഥീ
മന്മനോ നോവിൻ്റെ ലേപനംതാൻ.
കാമമോദങ്ങൾ നരർക്കു വാഞ്ച.
കൂടെപ്പിറ പ്പായ് നിൽപ്പൂ സഹജം.
ലാഭഗാനത്തിൻ സാധകം ചെയ്യും,
ലോഭിക്കില്ലാ ലോഭം മർത്ത്യൻ തെല്ലും.
പായുമാമയം വിദൂരേയെന്നാൽ,
ന്യായം തിളങ്ങും നിൻ വക്ത്രമോർത്താൽ.
ശ്രീരാമനാമാങ്കിതാശയങ്ങൾ,
ഭാരതാംബയ്‌ക്കു ശുഭപ്രതീകം.
ഭാവനാപൂർണ്ണമാം രാമചിത്രം,
കാവ്യവൃന്ദങ്ങളായ് പെയ്തിടുന്നു.
തുഞ്ചൻ്റെ പാണികൾ നെയ്തുകൂട്ടി,
ചാഞ്ചല്യം കാട്ടാതെ പുണ്യകാവ്യം.
കാരുണ്യവാരിധിതൻ മരന്ദം,
കാര്യമായ് ജീവനിലായ് ചൊരിയൂ.
ഭാഷണയിച്ഛകൾ തഞ്ചും ഹൃത്തിൻ,
ഭൂഷണമാധുര്യം രാമൻതന്നേ.
അന്തൃവേളയിൽ നിൻ ദിവ്യ നാമം
ചിന്തയിലായാലോ മോക്ഷം ലഭ്യം.
വെട്ടം തരും നിൻ ചരണം ശ്രീയായ്,
ഉണ്ടാവണേയെൻറെ ചിത്തിൻ നിത്യം.
ആത്മാവിൻ നോവുമലിഞ്ഞിടേണം
ആത്മാവു നിന്നിൽ ലയിച്ചിടേണം.
Comments
Post a Comment