മുഖങ്ങൾ മനങ്ങൾ!
മുഖങ്ങൾ മനങ്ങൾ!
ധരയിൽ നീളെ വൈരുധ്യം വക്ത്രങ്ങളിലോ വൈവിധ്യo.
തമ്മിൽത്തമ്മിലെ സാദൃശ്യം, ഗ്രഹക്കാനെങ്കിൽ വൈഷമ്യം.
ആനനങ്ങൾ പലവിധം നോക്കാമെല്ലാമോരോന്നായ്.
ആസ്യമുൾപ്പൂ ദർപ്പണം ഈ തത്വം മാറാം ചിലപ്പോൾ
ആ ളിൻ നല്ല മുഖഭാവം സുന്ദരം ദീപ്തം ശോഭിക്കും,
ഉൾത്തടത്തിലെ വ്യാപാരം പ്രവചനമെന്നാൽ ദുഷ്കരം.
കാണാം മലിനക്കൂമ്പാരമുണ്ടാകാമുള്ളിൽ, ദുർഗന്ധം.
കണ്ണിലില്ലാ ലവലേശം കാരുണ്യത്തിന്നടയാളം.
ചുണ്ടിൽ സദാ ചിരിപൂരം മാനസത്തിൽ ചതിതന്ത്രം.
മനുജൻ കാട്ടുമന്യായം അവന്നു വരാംവൻ നരകം.
മറ്റു മുഖമേ ദർശിതം വൈരൂപ്യത്തിന്നടയാളം
ചുറ്റുമായ് തൻ കരം നീട്ടുമേകാൻ ദുഖിതന്നാശ്വാസം.
പങ്കിലചിത്തം, തോന്നീടാം പക്ഷെയില്ലൊരു ദോഷവും.
പീഡിതൻറെ നയനജലമൊപ്പാൻ നീട്ടും കൈലേസ്സും.
വാർദ്ധക്യത്തിൻ വദനങ്ങൾ കഥിക്കും ആലസ്യകാര്യം,
വർദ്ധിച്ച ക്ഷീണം, ശോകവും, നിസ്സംഗത്വവും ദർശിതം.
രോഗബാധ പലപ്പോഴും വേദന ഹാ! മനം കേഴും,
രോഗിക്കുണ്ടഭിലാഷങ്ങൾ ഭൂവിൽ സുഖമായ് ജീവിതം.
യുവത്വവദനേയുൻമേഷം കവികൾ പാടും ചാരുത്വം,
ഭാവമൽപ്പമഹങ്കാരം ഇരുളിൻ ഭാവം ന്യൂനവും.
ഒരുവക്ത്രേ കാണാം സ്പഷ്ടം, നിര്‍ദോഷിത്വം കുട്ടിത്തം.
ഒന്നിലക്രമം ക്രൗര്യവും, വേറേലപനേ വധച്ചിഹ്നം.
വികാരങ്ങൾ പലവിധം, ഇടകലർന്നു ചാഞ്ചല്യം.
മുഖമാകാം ശ്വേതം ശ്യാമം, ബാഹ്യരൂപം വ്യത്യസ്തം.
വൈജാത്യത്തിൽ ഏകത്വം,ഏകത്വത്തിൽ ഭിന്നത്വം.
ഭിന്നത്വത്തിനു കാരണം, നരാ! നിൻറ്റെ കലഹപ്രിയം.
മനങ്ങൾ നന്മ പുൽകേണം, നിറയും പ്രപഞ്ചേയുല്ലാസം.
ഉണ്മകൾ ഉറവകളാകേണം,ശാന്തി സാധകം ചെയ്യേണം.
Comments
Post a Comment