യുദ്ധം! യുദ്ധം!
(നതോന്നത)
യുദ്ധക്കൊതി പൂണ്ടുനില്ക്കും
മർത്യരേയനേകം കാണ്മൂ,
സപ്തതാര ഹോട്ടലിലായ്
യുദ്ധം പിറക്കും.
നേതാക്കൻമാരാധിപത്യ-
യധികാരക്കൊതിയാലേ,
യോദ്ധാക്കളായ് മാറ്റീടുന്നൂ
പൊതു ജനത്തേ.
ആവുംവിധം യുദ്ധമുഖേ-
യായുധക്കസർത്തു കാട്ടാൻ
ജീവൻ കച്ചവടം ചെയ്തും
പോരാടും ഭടർ.
തീവ്രവാദിദുഷ്ടക്കൂട്ടം
കാര്യങ്ങളെ പഠിക്കാതെ
പാവം ജനക്കൂട്ടങ്ങളേ
ഭസ്മമാക്കുന്നു.
ഒന്നോരണ്ടോ ക്രൂരമനം
വിതക്കും വിഷവിത്തുകൾ,
മാനസങ്ങളിൽ മുളയ്‌ക്കും
കത്തിപ്പടരും.
സംഗമങ്ങൾ ജന്മംകോള്ളും
സംഗ്രാമങ്ങളെ പടയ്ക്കാൻ,
അംഗംങ്ങളെ യുദ്ധമുഖേ
ഹാജരാക്കീടും.
എന്തുകിട്ടും സമ്മാനമാ-
യാഹവത്തിൻ തീരത്തായാൽ?
വെന്തു മൃതമാകും നമ്മൾ
മൃത്യു പുൽകീടും.
രാജ്യസമ്പത്തിനു നഷ്ടം
വിശപ്പിൻ വിളി കേൾക്കില്ലാ,
ഭോജ്യവും കമ്മിയായീടും
ഭരണമേൽക്കും.
മർത്ത്യനെന്ന ശബ്ദത്തിൻറെ-
യർത്ഥതലം പൂർണ്ണമാക്കാൻ
മർത്ത്യമാക്കിമാറ്റീടുന്നു
നിർദ്ദേഷികളെ.
മൃത്യുവേകാമങ്കത്തിനു
സ്വൈര്യത്തിൻ ധ്വജമുയർത്താൻ,
ചിന്തനം ചെയ്യിൽ നിർണ്ണയം
ഐക്യം വിരിയും.
Comments
Post a Comment