വേനലിൻ കോപം!

 



  

 (വൃത്തം-മഞ്ജരി)


വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു

മാനവമേറെ ജന്തുക്കളേം.

വേഴാമ്പലിൻ തുല്യം ദാഹജലന്തേടി, 

 മാഴ്കുന്നു കുന്നുകൾ കൂപങ്ങളും.

 

ആരൂഢ കോപത്താൽ  ആര്യമാവിൻ നില,

ആർക്കും കഴിവില്ല തീർപ്പാക്കുവാൻ.

ആഹാ! വരവായി വാരിതൻ തന്ത്രികൾ, 

മോഹം  വർഷത്തിൽ മുങ്ങീടാനാർക്കും.


ആദ്യത്തെ   വൃഷ്ടിയോ , സുന്ദരി, സൗമ്യയും,

വാദ്യംവിനാ വന്നൂ,  സുഖം തോന്നി.

അയ്യോ! വരുന്നല്ലോ വാദ്യഘോഷത്തോടെ,

വയ്യാ സഹിക്കാൻ മേഘമുഴക്കം.


മിന്നൽപ്പിണർ വന്നൂ, ലൈറ്റിട്ടു കെടുത്തീ , 

മന്നിടമാകെ ശബ്ദം, ബഹളം.

ദാഹത്താൽ   വലഞ്ഞസിന്ധു   ജലം മോന്തി,

ദേഹസ്നാനം ചെയ്തു സുഖം പേറി.


 സഹായിക്കാനംബരം  നിൽക്കുന്നൂ പൊക്കത്തിൽ 

 സന്തോഷത്താലേകും  ജീവനീയം. 

ഭൂമിക്കും  ജീവിക്കും സസ്യമൃഗങ്ങൾക്കും 

ഭാസ്വാൻ, നഭസ്വാൻ, ജ്യോതിസ്സുംമിത്രം.

Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!