സുന്ദരവക്ത്രം,

   (വൃത്തം- കല്യാണി)


ശ്യാമളം കോമളം സുന്ദരം വക്ത്രം,

ശോഭനം  മോഹനം  മോഹിതം   ഗാത്രം.

നെഞ്ചകത്തേറിടും കാരുണ്യനേത്രം,

മഞ്ഞളിൻ ചായസമാനമാം  വസ്ത്രം.


മാർദ്ദവം വേണുവെ പേറുന്ന  ഹസ്തം,

ഹൃദ്യം  ചലിച്ചിടും  പേലവപാദം.

ഗോപികൾക്കൊക്കെ പ്രിയങ്കര  നാട്യം,

ഗോപർക്കുമേകുന്നു  കാഴ്ചതൻ  പുണ്യം. 


മിത്രയോഹങ്ങൾ  മുകുന്ദന്നു ചുറ്റും,

നിത്യം മുരാരി   സഹായം നരർക്കും.

കണ്ണൻ  പിറന്നതാമുൽക്കൃഷ്ട  ഗ്രാമം,

കണ്ണിനു    പൂർണ്ണമാമുത്സവ  ദൃശ്യം.


കൊഞ്ചൽ,  കുറുമ്പും  കാട്ടിയനേകം,

കേളിയിൽ മുങ്ങുന്ന   ശൗരിക്കു  മേളം.

കൃഷ്ണാ! തൊഴുന്നു ഞാൻ നിൻസവിധത്തിൽ,

കണ്ണ! നീ ഏകുമോ  ഏറെ  വരങ്ങൾ?




Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!