പ്രകൃതിമാ പൊന്നമ്മ!
(വൃത്തം- മണിമഞ്ജരി)
പ്രകൃതിയോ പെറ്റമാതായായ് വിളങ്ങുന്നു,
പരിപാവനദീപ്തി ചൊരിയും മാന്യാ.
പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ
സകലതും നല്കുന്നു ഭൂമിമോൾക്കായ്.
പരിചൊടു പ്രകൃതിമാ സുഖമേകുമെല്ലാർക്കും,
പലതായിയേർപ്പാടു ചെയ്തിടുന്നു.
പവനനൻ മന്ദം നമ്മെ തൊട്ടിലിലാട്ടുന്നു,
പരിചൊടു ഖഗം മീട്ടും വല്ലകികൾ.
പവമാനനയയ്ക്കുന്നു മഴപ്രേമത്തെ ഭൂവിൽ,
പവിത്രം കൊലുസിട്ടു നാരിയെത്തും.
വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ,
വയലേകുമന്നത്തെ പചിക്കുവാൻ.
വയലിൻറെ, സൂര്യന്റെ, സസ്യത്തിൻ കാരുണ്യം,
വയർ നിറച്ചീടുന്നു ജീവി സർവ്വം.
നിശിയിലെത്തീടുന്നു മാന്യനാം ഹിമകരൻ,
നിലവിടും തമസ്സൊടു പടവെട്ടുവാൻ.
മുനിമാർ പുരാതനകാലേ പ്രപഞ്ചത്തെ
മനതാരിൽ ദൈവീകമായ് പൂജിച്ചു.
നരരോ മുതിരുമ്പോൾ നരകാസുരരാകും,
നരകത്തെ ധരയിലേക്കായ് ക്ഷണിക്കും .
ഒരുപാടു ദ്രോഹം നാം രജനിയോടായ് ചെയ്തു,
അരുതെന്നവൾ ചൊല്ലി ചെറു ശിക്ഷയാൽ.
ക്ഷമയിനീം പറ്റില്ലാ ക്ഷമാ,മാതാവിനു,
ക്ഷമയ്ക്കു പരിധികളുണ്ടെന്നറിയൂ.
Comments
Post a Comment