വയസ്സു വന്നാലോ!
(വൃത്തം- ഉപസർപ്പിണി)
മനുജനായിപ്പിറക്കുന്ന ജീവിക്കായ്,
മഹിമയോടുള്ള ജീവൻ തരപ്പെടും.
മനമേ വച്ചിടൂ, ജീവിതരംഗങ്ങൾ
മറിയും മാറുമതഞ്ചു തട്ടുകളായ്.
പ്രഥമം ശൈശവം, പിന്നെ ബാല്യകാലം,
കഥപേറും കൗമാരം പിന്നെ യൗവനം,
അതു മുങ്ങിപ്പോകും ജീവതസാഗരേ,
പതിവാണു പിന്നെ വാർദ്ധക്യാലിംഗനം.
സഹജരെപ്പോലെ പീഡകളേം കൂട്ടി,
മഹർലോകത്തുനിന്നെത്തുന്നു വൃദ്ധത.
ഉലയുന്നു മർത്ത്യർ ജീവിതപന്ഥാവിൽ,
വലയും വൃദ്ധത കൂട്ടിനായെത്തുമ്പോൾ.
അവധിക്കു വയ്ക്കാൻ പറ്റാത്ത കാരിയം
അധിവസം ചെയ്യും യുക്തസമയത്തായ്.
അവസാനമെല്ലാ ചരാചരത്തിലും,
അവരോധിക്കുന്നു കാലം വയസ്സിനേ.
അകലെയായ് നന്ദർ പാഥേയങ്ങൾക്കായി,
അതിമൂല്യക്കൂടു കൂട്ടാൻ ധനം തേടി.
മലപോലെ സ്നേഹം മക്കൾക്കേകിയാലും,
അലിവിൻ കണങ്ങൾ മൺതരിക്കുതുല്യം.
*അരിയസത്യമിതൊന്നേയുള്ളൂ തുലോം,
പരിമിതിയുണ്ട് മക്കൾക്കു പോറ്റുവാൻ.
ജലമൊഴുക്കെന്നും കീഴോട്ടു തന്നെതാൻ,
കലിയുഗത്തിലോ കൂടുതൽ മാത്രയിൽ.
വിഷയം സ്വസ്ഥമായ് നിനവിലങ്ങേറ്റിയാൽ,
വിഷമം കൂടെ പാർക്കില്ല നിരന്തരം.
കഴിവുള്ള കാലം ചിട്ടയെ കൂട്ടിയാൽ,
കഴിയാം സ്വൈര്യമായ് ശേഷിച്ചിടും കാലം.
Comments
Post a Comment