വസുന്ധരാജീവിതം!



(വൃത്തം - മണികാഞ്ചി)



അമലജലമാരോമൽ സൂനുവെ കൊഞ്ചിച്ചു

മമതയൊടു മാതാവു താരാട്ടി പുത്രിയെ,  

'കമല’യനുകൂലമായ് നാമമായ് ചാർത്തിനാ-

നൊരുമലരു മൗലിയിൽ ചൂടിച്ചു ഹൃദ്യമായ്.


കമലലത പെട്ടെന്നു കാണാൻ മിടുക്കിയായ്

കരുണയുതിരും കണ്ണുമായിനൻ നോക്കിനാൻ.

പ്രണയമഴ ചാറിച്ചവൻ തന്റെ ഹൃത്തിലായ്,

അണിമയൊടു തൂകീയവൾ മന്ദഹാസവും.


അണിയുകയുമാണ വൾ  കുഞ്ചലം  മൗലിയിൽ

മണികളുതിരുന്നപോൽ  ചെഞ്ചുണ്ടിൽ തുള്ളിയായ്.

പുടവയുമെടുത്തു  ഞൊറിഞ്ഞങ്ങുടുക്കുവാൻ,

പടവുകളിറങ്ങി   സൂരാംശവുമെത്തി ഹാ!   


ഇനനു ഗഗനം വിട്ടു താഴോട്ടു    പോരണം,

വനജമതു  നോക്കിയേ  നില്പ്പുണ്ടു  നീരിലായ് .

മനമവിടെ  തങ്ങുവാനെന്നോടപേക്ഷിച്ചു,

'പുനരവിടെ  സന്ദർശനം ചെയ്യാം,'  ചൊല്ലി ഞാൻ.


പകലിനെ   നിശീഥിനിയുറങ്ങാൻ വിടുന്നു,

സകലതുമകത്തായ്   വസിക്കുന്നു  സുന്ദരം,

അകലുവതു  കഷ്ടം ദൃശ്യത്തിൽ   നിന്നുമായ്,

സുകൃതതരമാണീ  വസുന്ധരാജീവിതം.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!