ദിവ്യനക്ഷത്രങ്ങൾ!
(വൃത്തം-തരംഗിണി)
അയോദ്ധ്യതന്നിൽപ്പൊങ്ങി വന്നൂ
നക്ഷത്രങ്ങൾ ദിവ്യം നാലായ്.
ദിവ്യയുഡുക്കൾ നാലും ഹൃദ്യം
ഭവ്യതയാൽ പ്രജ കണ്ടു രസിച്ചൂ .
വജ്രസമാനം തിളങ്ങിനിന്നൂ
ഉജ്ജ്വല തേജസ്സോടേ പിള്ളേർ.
കൗശലകാര്യം ചെയ്യും കുട്ടികൾ,
നാവിന്നേകിയതില്ല വിരാമം.
രാമകുമാരനുമനുജന്മാരും
ദേശത്തിന്റേ വല്ലരിയല്ലോ,
അരമനയേയൊരു പൂങ്കാവാക്കി,
അരിയസുഗന്ധം ചുറ്റും ചാർത്തി.
അമ്പിൻ ജാലം രാമൻ കാട്ടീ,
വമ്പൻ പടയേ വീഴ്ത്താൻ പിന്നെ.
നിനവുകളേ ധർമ്മത്തിൽ മുക്കീ,
മാനവഹൃത്തിൽ ശുദ്ധതയേറ്റി.
പൈതൽ രാജാവായിത്തീർന്നു
ദേശത്തെ പ്രിയ ജനനിയുമാക്കി.
സിംഹാസന,ത്തിലിരുന്നവനേകി,
സ്നേഹത്തിന്റെ പലഹാരങ്ങൾ.
ആശകൾ പൂർത്തിയിലാക്കാൻ, ചെളിയും
ഭേഷായ് കഴുകീ ധർമ്മജലത്തിൽ.
അധർമ്മകാര്യം ചത്താൽ മെല്ലേ,
സത്യം പടരും ഭൂവനമാകേ.
Comments
Post a Comment