ജീവൻ!

 


(ഊനതരംഗിണി)


കാട്ടിൽ ചുറ്റിയടിക്കും കാറ്റേ

നാട്ടിൽക്കാണാറില്ലാ.

വല്ലപ്പോഴും വന്നാൽ നീയും

വേഗം ചൊല്ലും സലാം.


ചൂടുപെരുത്തു കുഴഞ്ഞീടുന്നൂ,

ചാരേ വായോ കൂട്ടായ്.

ആയുസ്സിനായ് നീളംകൂട്ടാൻ,

ആയാസം കുറവാക്കൂ.


ഞങ്ങൾക്കറിയാം ഞങ്ങൾതന്നേ

ഞങ്ങൾക്കേറ്റും നാശം.

നാടിൻ ചോലമരങ്ങൾ വെട്ടീ

പാടായ് പവമാനന്നും.


ശാഖകളില്ലാ കയറിപ്പറ്റാൻ,

ഊഞ്ഞാലാടി രസിക്കാൻ.

കെട്ടിടമെല്ലാം ഗർവ്വുകളോടേ

ചിട്ടയിൽ പൊങ്ങി ലസിപ്പൂ.


മരുത്തെ  പുച്ഛത്തോടേ നോക്കീ

കരുതിക്കൂട്ടിത്തടയും.

മാളികജീവൻ രക്ഷിച്ചീടാൻ

മാനുഷകർമ്മം വേണം.


മന്ദിരമറിയുന്നില്ലാ രക്ഷാ

മർത്ത്യൻ നൽകുന്നെന്നും.

മാനുഷജീവൻ നിലനിർത്താനായ്,

മരുത്തൊഴുകട്ടെ ധരയിൽ.



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!