കാകിയും കുയിലും!

 


(ലളിതതരംഗിണി)


കഴുകനിരുന്നൂ തേക്കിന്മേൽ,

കാക്കയെ കളിയാക്കാനോതീ,

“കാകീ! നിന്നുടെ കൂടെവിടാ?

കാട്ടിലെ കുളമാവിന്മേലോ?


കുയിലാൾ  നിന്നേ പറ്റിച്ചൂ,

കൂട്ടിൽ വന്നേ, മുട്ടയിടാൻ.

കുട്ടി പിറന്നതറിഞ്ഞൂ ഞാൻ,

കരടം! നീയതറിഞ്ഞീലാ.


കുയിലിൻ ശിശുവോ വലുതായോ?”

കാക്ക കഥിച്ചു ക്ഷമയോടെ,

“കോകിലതന്ത്രമറിഞ്ഞൂ ഞാൻ,

കുഞ്ഞെൻ കൂട്ടിൽ വളരുന്നൂ.


കുഞ്ഞാം പികമെൻ കുഞ്ഞൊപ്പം

കളിയിൽ മുഴുകി രസിക്കുന്നൂ. 

കുട്ടികൾ രണ്ടും പാറാറായ്,

കുയിലിൻ കുഞ്ഞു പറന്നേപോം.


കിളി, ഞാനെന്നാൽ തൻ കുഞ്ഞായ്

കരുതീ കോകിലശിശുവിനെ ഞാൻ.

കാര്യങ്ങൾ ഞാനുൾക്കണ്ണാൽ

കണ്ടൂ, ഭാവിച്ചില്ലാ ഞാൻ.”




കരടം=കാക്ക

പികം=കുയിൽ

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!