മലരിന്നാലയം!
വൃത്തം- മതിലേഖ
മലരിന്നാലയം മലനാട്ടിലാഹാ
മലരുകൾ ചൂടും വനമല്ലോ!
മരവും വായുവും പുണരും വേളയിൽ,
മലരുകൾ നില്പൂ ചിരിതൂകീ.
കുയിലമ്മപാടും സദിരിൻ വേളയിൽ,
മയിലമ്മചെയ്യുമൊഡിസീയും.
തലയാട്ടി നില്പതവിടെയാരാകും
മലമേൽ നിന്നിടും ലതകൾതാൻ.
മണമിയലുന്ന സുമങ്ങൾ ചുറ്റിലും
മണികൾക്കുസമം നിലയുമായ്.
മിഴികളെത്തിയാൽ തിരികേയെത്തില്ല,
മതിമറന്നങ്ങു തുടരുമേ.
ഒരു ചൈതന്യത്തിൻ നവപരിജ്ഞാനം
കരളിനുള്ളിലെ കുളിരാകും.
അതിപവിത്രമാം കടൽ, കാന്താരവും,
അരിയജീവികൾക്കഭയമാം.
രവമുറങ്ങീടുമടവിവശ്യമായ്,
അവതരിക്കുന്നു മനമതിൽ.
ശശിയും മേലാപ്പിൽ രസമായ് ലസിപ്പൂ
ശിശുസമാനമായ് കളിയാടും.
നറുനിലാവുതൻ വിമലചേലയാ-
ലുറുമാലുകെട്ടി നടകൊണ്ടു.
മഴവില്ലിനെല്ലാം ബഹുമോദമായി
മുകളിൽ നിന്നവൻ കരം കൊട്ടീ.
Comments
Post a Comment