കാനൽജലം!
മഞ്ജരി!
വേനൽ കോപത്താലെ വാപിളർന്നു നിൽപ്പൂ
മാനവരെച്ചേർത്തു സർവ്വം തിന്നാൻ.
വേഴാമ്പൽ പക്ഷികൾ ദാഹജലന്തേടി,
മാഴ്കുന്നു കുന്നുകൾ തോയംതേടി.
ആഹമേറെയുള്ള ആര്യമാവിൻ കോപം,
ആരും തീർപ്പാക്കാൻ തയാറാകില്ലാ.
ആഹാ! വരവായി വാരി വൻമേളത്തിൽ,
മോഹനു മോഹംവൃഷ്ടിയിൽ മുങ്ങാൻ .
മോഹനോ വൃഷ്ടിയെ ഹൃദിയേറ്റീനിന്നൂ,
മോഹിച്ചതോഴിയെത്താൻ കൊതിച്ചു.
പെണ്ണിനെ പൂർണ്ണമായിച്‌ഛിച്ചാപ്പയ്യനും
എന്നാൽ പെണ്ണു മെല്ലെ തെന്നിമാറി.
പെണ്ണിൻറെയുള്ളത്തിലാഗ്രഹച്ചേലില്ല,
പയ്യൻ ഹൃത്തിൽ ചേലായ് വച്ചവളേ.
ദുഃഖമാരൂഢമായ് അക്ഷി നനഞ്ഞുപോയ്
മുങ്ങീയതിൽ പ്രാണനും പിടഞ്ഞൂ.
ഇന്നു ക്ഷണം സ്വീകരിച്ചവൾ ക്ഷണത്തെ
വേനൽവർഷത്തിൻറെ മാസ്മരമോ?
അക്ഷികൾ ചുംബനം കൈമാറി മൗനമായ് ,
വൃക്ഷത്തിൻ വേരു കസേരയായി.
ചുണ്ടുകൾ മന്ത്രിച്ചു തേനൂറുമീണങ്ങൾ,
മാനസം കൈമാറി ഗൂഢപ്രേമം.
സ്വാപത്തിൽ വീണതു തെല്ലുമറിഞ്ഞില്ലാ,
സുപ്തികളം കാലിയാക്കി മന്ദം.
കണ്ടതുസർവ്വം കിനാവിൽ നൂറ്റ നൂലായ്,
കാനൽജലം മാത്രം പാവുമുണ്ടും.
ആശയൊഴുകൊല്ല സൗഹൃദന്തേടുവാൻ,
പാശമായ് മാറീടാം മിത്രതകൾ.
ചിന്തനം ചെയ്യുക കാര്യത്തിൽ സന്തതം,
പന്തിയല്ലാ തൃഷ്ണാസേവ വേണ്ടാ.
ചിന്തകളെ തൂക്കി വേണ്ടതെടുത്തീടാം
ചന്തമുള്ളപരിണാമം പുൽകാം.
Comments
Post a Comment