മാമഘത്തിലെ നിലാവ്!



(വൃത്തം:രഥോദ്ധത)


തംതതംത തതതംത തംതതം


കൃഷ്ണ!മോഹനിനവുണ്ടു വീടിനായ്

തുഷ്ടിവന്നു നിറയും സുവേശനം.

കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ

ഇഷ്ടകാര്യമതു നൽകുണേ പ്രഭോ!


ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ് 

പാരമാം  ഭവനമേകു  കേശവാ!

പാരിലായി സുഖമേറിടാൻ തുലോം

സാരമായി മമ ഹൃത്തു കാത്തിടൂ.


വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം

മന്മനസ്സിൽ ശുഭചിന്തമാത്രമായ്.

എന്നുമായ് തവ പദാരവിന്ദവും

കണ്ണിനായ്ത്തരണമേ പ്രമോദവും.


മാമഘത്തിലെ നിലാവതാകുവാൻ

മന്മനം, കനിവു തേടിടും പ്രഭോ!

മാലകറ്റി, മനവും തെളിച്ചിടാൻ

മാധവാ! സുവരമേകണേ ചിരം!


മാമകച്ചിന്തനമൊക്കെയും ഹരേ!

 മാധവാ മനസിയേറ്റി നീ സ്വഭോ!

ധന്യവാദനിനവും നിറച്ചുഞാൻ

എൻറെ  ചേതനയിതാ സമർപ്പണം.


പോന്നു ഞാൻ ശരണമേകിടും ഗൃഹേ

ഇന്നു വീടു പരിപൂതമാക്കണം.

കാല്യെതന്നെ ഹരെ! പൂജചെയ്തിടാം,

ബാലകൃഷ്ണ! ശരണം മഹാപ്രഭോ!



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!