സുമ വളർത്തിയ ചെടി!
(വൃത്തം-മണിമഞ്ജരി)
ചെറുസസ്യവളർച്ചക്കായതിമോഹം സുമയ്ക്കുണ്ടായ്,
ഒരുപാടുനാളവൾ കാത്തിരുന്നു.
അവൾ തൻറെ ചിന്തയും സ്വേദവും ശക്തിയും
ചെലവാക്കി പൊന്തുവാൻ ബീജാങ്കുരം.
ഒരുകുഞ്ഞു മുളവന്നു പുറമേയ്ക്കു പതിയെയായ്,
ഒരുസ്വപ്‌നനേർമ്മയിൽ മുങ്ങീയവൾ.
ചെടിയെക്കുറിച്ചായി സുമയ്ക്കുള്ളിൽ നിനവുകൾ,
വടിവിൽ വളർത്തുവാൻ ചിന്തനമായ്.
സുമ സ്വന്തവേളകളുപയോഗിച്ചവൾക്കായി,
മുദമായി പ്രിയതയും കാട്ടിയവൾ.
ഇലപൊങ്ങി വളർന്നതിൽ സുമയ്ക്കുള്ളിൽ തൃപ്തിയായ്,
പലപത്രവരവിലോ, വാൽസല്യമായ്.
വളരുവാൻ തൈ കാട്ടിയമിതമാം തൃഷ്ണയും
വലിയതാം മാത്രയിൽ പൊക്കമേറീ.
വലുപ്പത്തിലാകാരം ബലമേറും കൈകളും
വെളിപാടിൽ സുമയുടെ കരളു പൊള്ളി.
ചെടിതൻറെയരികിലായൊരുനാളണഞ്ഞവൾ
മടിവിനായതുചീറ്റി വിഷകണങ്ങൾ.
"കരളിതാ തെറിക്കുന്നു മനവുമ്മുറിയുന്നു,
തളരുന്നു മകളുടെ കൃതത്താലേ."
അകതാരു കരളുന്നമൂഷികസ്‌ത്രീയായി
അതുമല്ല സർപ്പമ്പോൽ സ്വൈര്യം കൊത്തീ.
ബഹുലമായ് അഭിലാഷം വയ്‌ക്കേണ്ട മക്കളിൽ,
മഹുമാനം പുരട്ടിയ പെരുമാറ്റം ന.
ദയകാട്ടി മക്കളേ നേർവഴി തെളിക്കണേ,
അയയല്ലെ നിയന്ത്രണമെൻ ഭഗവൻ.
മയമുള്ള പെരുമാറ്റമവരിൽ വസിക്കട്ടെ,
കയമുള്ള കടലിലാഴല്ലെയീശാ!
Comments
Post a Comment