കവനജനനം


(കളകാഞ്ചി)

 

കവിഹൃദയമൊരു വനിക, ഗർഭാശയന്തന്നെ, 

കാവ്യചോരക്കുഞ്ഞിൻ ജന്മത്തിൻ പാത്രമായ്.

പിറവിയതു മഹിമയുളവായിടും പദ്യമായ്, 

പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.  

 

പരിചൊടിഹയണയുകയുമായർക്ക ദീപ്തികൾ, 

പാറിവരും വായു ധാത്രിയെ ചുറ്റുന്നു.

കമലമുണരുക പുലരി തോണ്ടി വിളിക്കുമ്പോൾ 

കൈകൂപ്പിടും മെല്ലെ പാതിയുണർന്നവൾ.

 

പതിയെ മിഴി തടവി  പരിതുഷ്ടിയും  കാട്ടുന്നു,

പ്രദ്യോതനൻ  പ്രിയൻ പ്രേമം  നടിക്കുന്നു.

മൃദുലചലനമൊടു നളിനം ചാഞ്ചാടി നില്പതും,

മാലോകർ പാരിൻ്റെ ഭൂഷയിൽമോദിപ്പൂ.

 

കനിവൊടൊരു  നടനകൃതവും  മയൂരം കാലിൽ,

കാത്തുവയ്‌പ്പൂ  സർഗ്ഗസൃഷ്ടികർത്താവിനായ് .  

കരുതിവരുമനിലനുടെ  മന്ദമാം താളങ്ങൾ, 

കാവ്യകാരന്മാർക്കു  ഹൃദ്യമാം തന്തുവാം.

 

കരൾ നിറയെ കവനവരികളൊഴുക്കും, പാർത്തലം,

കാട്ടിലൂടൊക്കെയും പായും പ്രവാഹംപോൽ.   

കവികളുടെ കഴിവുകളുണരും കരൾതന്നിലായ്, 

കാവ്യം സ്ഥിരം ചിത്തിൽ ശോഭിതമായിടും.    


സുഖമമരുമുറവയുടെ പാകത്തിലൂറിടും,

കാവ്യപാദങ്ങളായെത്തും വിരൽത്തുമ്പിൽ.   

തിറമൊഴുകി നിരനിരസമാനമായ് പാദങ്ങൾ 

സ്വർണ്ണസമാനമായ് മൂല്യവത്തായിടും.          

 

ഒരുചെറിയ കവനജനനം സംഭവിക്കുമ്പോൾ 

താരമായ് മാറുന്നയക്ഷരമിത്രങ്ങൾ.

സുഖദമെഴുമൊരുകവനമായ് കുഞ്ഞിനെ കണ്ടാൽ 

സന്തുഷ്ടനായ് കവി ഹൃദ്ദീപം കത്തിക്കും   

 

 

 

 

 

 


Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!