സംസ്‌കൃതവൃത്തക്കവിതകൾ-2
01.യഥാവിഥി! 2.സംഗീതമീ ഭൂവിലായ് 3.കോവിലിലേക്കു ഞാൻ 4.സാന്ത്വനമേകുവാൻ!5.സംഗീതമീ ഭൂവിലായ് 6.മാമഘത്തിലെ നിലാവ് 7.സാന്ത്വനമേകുവാൻ 8.സംഗീതമീ ഭൂവിലായ് 9.ഉത്സവമേളം
(വൃത്തം:രഥോദ്ധത)
തംതതംത തതതംത തംതതം
കൃഷ്ണ!മോഹനിനവുണ്ടു വീടിനായ്
തുഷ്ടിവന്നു നിറയും സുവേശനം.
കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ
ഇഷ്ടകാര്യമതു നൽകുണേ പ്രഭോ!
ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്
പാരമാം ഭവനമേകു കേശവാ!
പാരിലായി സുഖമേറിടാൻ തുലോം
സാരമായി മമ ഹൃത്തു കാത്തിടൂ.
വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം
മന്മനസ്സിൽ ശുഭചിന്തമാത്രമായ്.
എന്നുമായ് തവ പദാരവിന്ദവും
കണ്ണിനായ്ത്തരണമേ പ്രമോദവും.
മാമഘത്തിലെ നിലാവുപോലെയായ്,
മാലകറ്റി, ഹൃദയം തെളിച്ചിടാൻ,
മന്മനം, കനിവു തേടിടും പ്രഭോ!
മാധവാ! സുവരമേകണേ ചിരം!
മാമകച്ചിന്തനമൊക്കെയും ഹരേ!
മാധവാ മനസിയേറ്റി നീ സ്വഭോ!
ധന്യവാദനിനവും നിറച്ചുഞാൻ
എൻറെ ചേതനയിതാ സമർപ്പണം.
പോന്നു ഞാൻ ശരണമേകിടും ഗൃഹേ
ഇന്നു വീടു പരിപൂതമാക്കണം.
കാല്യെതന്നെ ഹരെ! പൂജചെയ്തിടാം,
ബാലകൃഷ്ണ! ശരണം മഹാപ്രഭോ!
1.യഥാവിഥി
(വൃത്തം- മദിര)
തംതത തംതത തംതത തംതത തംതത തംതത തംതതതം.
സാഗരമെത്തിയൊരാറിനു വീഥികളാരു പറഞ്ഞുകൊടുത്തതുചിതം.
സാലഗണം ജലപാതകൾ നോക്കുവതാരുടെ ശിക്ഷണരീതിയിലായ്?
ഭൂമിവരണ്ടതു കണ്ടതിനാലുയരേ മുകിൽ വന്നിതു തീർത്ഥവുമായ്.
ഭൂവിലിതൊക്കെ യഥാവിധിയാവതുമോർക്കുക ദേവഹിതം,മഹിതം!
രാവിലെ ഭാനുവുണർന്നുവരുന്നതിനാരുടെയും വിളി വേണ്ടയഹോ!
രാവിലുഡുക്കളെയാരുമെവാതിൽ തുറന്നു കടത്തുകയില്ല, ദൃഢം.
പുഞ്ചിരി തന്നുടെ ചെപ്പു തുറന്നു ഹിമാംശു
മുഖത്തതു തേക്കുകയായ്,
മഞ്ജിമയായ് പല സംഭവമുണ്ടതുമോർക്കുക ദേവഹിതം,മഹിതം!
2.സംഗീതമീ ഭൂവിലായ്
(വൃത്തം-ശാർദ്ദൂലവിക്രീഡിതം)
മാധുര്യശ്രവണം തരപ്പെടുവതിൻ കച്ചേരി കാല്യേസുഖം,
മാലോകർക്കു രസം പകർന്നിടുവതായ് നീടം പൊഴിക്കും സ്വനം.
തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ വാദ്യങ്ങളും മാന്ത്രികം,
മന്ത്രം പോലുതിരും രവങ്ങൾ സുഖദം
കാലത്തെ വെല്ലുംതരം.
ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ് പാടുന്നതാകർഷകം,
ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം*
സൗഖ്യംതരും,സാന്ത്വനം.
ശാന്തംതാൻ പുലർകാലനിസ്വനലയം,
ചേതസ്സുണർത്തിത്തരും,
ശ്രേഷ്ഠംതന്നെ മനോജ്ഞഗാനയല ഹാ!
മായ്ക്കും തുലോം നൊമ്പരം.
ഭൂമാതയ്ക്കു പകർന്നിടുന്നു മധുരം വർഷം പൊഴിക്കും സ്വനം,
ഭാവങ്ങൾക്കിടമേകുമീണമൊലിപോൽ മേഘങ്ങൾ വീഴ്തും കണം.
വാതം സംഗതിചേർത്തു വേണു നലതായ് മീട്ടുന്നു വാദ്യത്തിനും,
വെൺമേഘം സദിരിൻ രസത്തിലനിശം സംഗീതമേ ജീവിതം.
നിഗദം=സ്തോത്രം, മന്ത്രം
3.കോവിലിലേക്കു ഞാൻ!
(വൃത്തം-രഥോദ്ധത)
കാല്യെ പോകണമെനിക്കു കോവിലിൽ,
മാലതൊക്കെയൊഴിയാൻ സ്തുതിക്കുവാൻ.
രാവുമായുവതിനായി നിന്നു ഞാൻ
മാഞ്ഞിതായിരുൾ, ഭയന്നതെന്തിനോ?
മോദമോടെയവിടോടിയെത്തുവാൻ,
സ്വേദമേറെയുതിരാൻ തുടങ്ങി ഹാ!
ഏറെയായ് പണികൾ പാദയുഗ്മവും,
നേരമൊത്തിരി കളഞ്ഞു ചെയ്വതായ്.
പാടശേഖരതടത്തിലൂടെ ഞാൻ
കാടൊഴിച്ചു നടയായി സത്വരം.
പാടുപെട്ടു ഗമനത്തിനായിതാ,
ഓടിടേണ്ട തളരും നിരന്തരം.
ഏറെയായ് ശ്രമമതൊക്കെയായ് ഭഗൻ
സ്വസ്ഥമാക്കി വരമേകണേ ക്ഷണം!
നീയകത്തു വസനത്തിലുള്ളതായ്
ജ്ഞാനമായിഹ! നടന്നതോ വൃഥാ!
പാലുപോൽ ചിരിയുമായിനൻ മുദാ
ചേലിലെത്തി ഗഗനേ സുശോഭിതം.
കാഴ്ച മാടിവിളിയായി നോക്കുവാൻ
കണ്ടു നിന്നു പകലോനെ, തൃപ്തിയായ്.
4.സാന്ത്വനമേകുവാൻ
(വൃത്തം-ദ്രുതവിളംബിതം)
തതത തംതത തംതത തംതതം
വരുകയായ് തവ സന്നിധിപൂകിടാൻ
ദുരിതകാര്യവുമോതിടുവാനുമായ്.
ഉരുകിടും കരൾ, സാന്ത്വനമേകുവാ-
നരികിലെത്തുകിലെത്ര സുഖപ്രദം!
അരിയപൂജയൊരുക്കിടുവേൻ ഗുരോ!
പെരുകിടും വ്യഥ മാറ്റണമയ്യനേ!
അരുമമൂർത്തിയെ വന്നു വണങ്ങിടാം,
കരുതണേ മമ ജീവനെയെന്നുമേ!
സകലനേരവുമെൻ ഹൃദയത്തിലായ്
തികവുമേറി മഹേശസുതൻ വരും
പകരണേ ശബരീശ! സുതുഷ്ടിയും
അകമെയായ്, പരിതോഷവുമെത്തണേ.
അകലെയാക്കുകയേറിയ ദുഖവും,
തികവുമേറ്റണെയെൻ മണികണ്ഠ! നീ.
ഉദയമായ് തവ സുന്ദരവക്ത്രവും
ഹൃദി നിറയുന്നതു കീർത്തനതീർത്ഥവും.
കരുണയേറിടുമാ നയനങ്ങളും
ചിരിപൊഴിക്കുവതാം മുഖകാന്തിയും
പരമമായിയനുഗ്രഹമെന്നുമേ
ഹരിഹരാത്മജ! നീ തരു വാഴ്വുകൾ.
മനസി ശുദ്ധതയേറിടുവാൻ വരം
കനിവുമേകി സുമാനസശാന്തിയും,
സുരഗണാധിപ! രക്ഷണമേകണേ
വരു വിഭോ! നിജ പാർക്കണെ ഹൃത്തിലായ്.
5.സംഗീതമീ ഭൂവിലായ്
(വൃത്തം-ശാർദ്ദൂലവിക്രീഡിതം)
മാധുര്യശ്രവണം തരപ്പെടുവതിൻ
കച്ചേരി കാല്യേസുഖം,
മാലോകർക്കു രസം പകർന്നിടുവതായ്
നീടം പൊഴിക്കും സ്വനം.
തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ
വാദ്യങ്ങളും മാന്ത്രികം,
മന്ത്രം പോലുതിരും രവങ്ങൾ സുഖദം
കാലത്തെ വെല്ലുംതരം.
ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ്
പാടുന്നതാകർഷകം,
ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം*
സൗഖ്യംതരും,സാന്ത്വനം.
ശാന്തംതാൻ പുലർകാലനിസ്വനലയം,
ചേതസ്സുണർത്തിത്തരും,
ശ്രേഷ്ഠംതന്നെ മനോജ്ഞഗാനയല ഹാ!
മായ്ക്കും തുലോം നൊമ്പരം.
ഭൂമാതയ്ക്കു പകർന്നിടുന്നു മധുരം
വർഷം പൊഴിക്കും സ്വനം,
ഭാവങ്ങൾക്കിടമേകുമീണമൊലിപോൽ
മേഘങ്ങൾ വീഴ്തും കണം.
വാതം സംഗതിചേർത്തു വേണു നലതായ്
മീട്ടുന്നു വാദ്യത്തിനും,
വെൺമേഘം സദിരിൻ രസത്തിലനിശം
സംഗീതമേ ജീവിതം.
നിഗദം=സ്തോത്രം, മന്ത്രം
6.മാമഘത്തിലെ നിലാവ്
(വൃത്തം:രഥോദ്ധത)
തംതതംത തതതംത തംതതം
കൃഷ്ണ!മോഹനിനവുണ്ടു വീടിനായ്
തുഷ്ടിവന്നു നിറയും സുവേശനം.
കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ
ഇഷ്ടകാര്യമതു നൽകുണേ പ്രഭോ!
ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്
പാരമാം ഭവനമേകു കേശവാ!
പാരിലായി സുഖമേറിടാൻ തുലോം
സാരമായി മമ ഹൃത്തു കാത്തിടൂ.
വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം
മന്മനസ്സിൽ ശുഭചിന്തമാത്രമായ്.
എന്നുമായ് തവ പദാരവിന്ദവും
കണ്ണിനായ്ത്തരണമേ പ്രമോദവും.
മാമഘത്തിലെ നിലാവുപോലെയായ്,
മാലകറ്റി, ഹൃദയം തെളിച്ചിടാൻ,
മന്മനം, കനിവു തേടിടും പ്രഭോ!
മാധവാ! സുവരമേകണേ ചിരം!
മാമകച്ചിന്തനമൊക്കെയും ഹരേ!
മാധവാ മനസിയേറ്റി നീ സ്വഭോ!
ധന്യവാദനിനവും നിറച്ചുഞാൻ
എൻറെ ചേതനയിതാ സമർപ്പണം.
പോന്നു ഞാൻ ശരണമേകിടും ഗൃഹേ
ഇന്നു വീടു പരിപൂതമാക്കണം.
കാല്യെതന്നെ ഹരെ! പൂജചെയ്തിടാം,
ബാലകൃഷ്ണ! ശരണം മഹാപ്രഭോ!
7.സാന്ത്വനമേകുവാൻ
(വൃത്തം-ദ്രുതവിളംബിതം)
തതത തംതത തംതത തംതതം
വരുകയായ് തവ സന്നിധിപൂകിടാൻ
ദുരിതകാര്യവുമോതിടുവാനുമായ്.
ഉരുകിടും കരൾ, സാന്ത്വനമേകുവാ-
നരികിലെത്തുകിലെത്ര സുഖപ്രദം!
അരിയപൂജയൊരുക്കിടുവേൻ ഗുരോ!
പെരുകിടും വ്യഥ മാറ്റണമയ്യനേ!
അരുമമൂർത്തിയെ വന്നു വണങ്ങിടാം,
കരുതണേ മമ ജീവനെയെന്നുമേ!
സകലനേരവുമെൻ ഹൃദയത്തിലായ്
തികവുമേറി മഹേശസുതൻ വരും
പകരണേ ശബരീശ! സുതുഷ്ടിയും
അകമെയായ്, പരിതോഷവുമെത്തണേ.
അകലെയാക്കുകയേറിയ ദുഖവും,
തികവുമേറ്റണെയെൻ മണികണ്ഠ! നീ.
ഉദയമായ് തവ സുന്ദരവക്ത്രവും
ഹൃദി നിറയുന്നതു കീർത്തനതീർത്ഥവും.
കരുണയേറിടുമാ നയനങ്ങളും
ചിരിപൊഴിക്കുവതാം മുഖകാന്തിയും
പരമമായിയനുഗ്രഹമെന്നുമേ
ഹരിഹരാത്മജ! നീ തരു വാഴ്വുകൾ.
മനസി ശുദ്ധതയേറിടുവാൻ വരം
കനിവുമേകി സുമാനസശാന്തിയും,
സുരഗണാധിപ! രക്ഷണമേകണേ
വരു വിഭോ! നിജ പാർക്കണെ ഹൃത്തിലായ്.
8.സംഗീതമീ ഭൂവിലായ്
(വൃത്തം-ശാർദ്ദൂലവിക്രീഡിതം)
മാധുര്യശ്രവണം തരപ്പെടുവതിൻ
കച്ചേരി കാല്യേസുഖം,
മാലോകർക്കു രസം പകർന്നിടുവതായ്
നീടം പൊഴിക്കും സ്വനം.
തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ
വാദ്യങ്ങളും മാന്ത്രികം,
മന്ത്രം പോലുതിരും രവങ്ങൾ സുഖദം
കാലത്തെ വെല്ലുംതരം.
ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ്
പാടുന്നതാകർഷകം,
ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം*
സൗഖ്യംതരും,സാന്ത്വനം.
ശാന്തംതാൻ പുലർകാലനിസ്വനലയം,
ചേതസ്സുണർത്തിത്തരും,
ശ്രേഷ്ഠംതന്നെ മനോജ്ഞഗാനയല ഹാ!
മായ്ക്കും തുലോം നൊമ്പരം.
ഭൂമാതയ്ക്കു പകർന്നിടുന്നു മധുരം
വർഷം പൊഴിക്കും സ്വനം,
ഭാവങ്ങൾക്കിടമേകുമീണമൊലിപോൽ
മേഘങ്ങൾ വീഴ്തും കണം.
വാതം സംഗതിചേർത്തു വേണു നലതായ്
മീട്ടുന്നു വാദ്യത്തിനും,
വെൺമേഘം സദിരിൻ രസത്തിലനിശം
സംഗീതമേ ജീവിതം.
നിഗദം=സ്തോത്രം, മന്ത്രം
9.ഉത്സവമേളം
(വൃത്തം- ഉപചിത്രം)
( തതതം തതതം തതതം തതം )1,3
(തംതത തംതത തംതത തംതം )2,4
ഗഗനം മുഴുവൻ നിറയും ഘനം
ഗീതിക മൂളി രസിച്ചിതു നില്പായ്.
പവനന്നു വരാൻ കൊതിയേറെയായ്,
പാത്തുപതുങ്ങിയവൻ വരവായീ.
ഇരുവർക്കുമുടൻ ധരയെത്തണം,
താഴെ വരും പനിനീർക്കുടമേന്തീ.
പതിയേ വിതറീ ജലമുത്തുകൾ,
കേരഗണം തലയാട്ടി ലസിപ്പൂ.
പരമായ് കുസുമം പവനന്നൊടായ്
പുഞ്ചിരിതുകി, അവന്റെ സുഹൃത്തായ്.
പകലോൻ വരുവാൻ സമയം തദാ,
പക്ഷികൾ തേടിവരുന്നു ഫലങ്ങൾ.
മിഴികൾക്കു സുഖം തെളിമാനസം,
മഴവിൽ നല്ലൊരുടുപ്പു ധരിപ്പൂ.
പനസംമരവും ബത പൊക്കത്തിൽ,
പാലകൾ സുന്ദര വേഷമതിട്ടൂ.
മലയും സുതരാം തരുജാലവും,
കാലികൾ മേയുവതാം നലമേടും,
ചെറുതാം ലതയും പവമാനനും,
കേരളനാട്ടിലെ ദൃശ്യതരംഗം.
Comments
Post a Comment