അഹംഭാവം

 


   വൃത്തം- സർപ്പിണി 



 മർത്ത്യമുദ്രയഹങ്കാരഭാവമായ്,

 മർമ്മധർമ്മഹീനം മേവീടുന്നിതേ.

മാന്യനെന്നുള്ള മാനവനാട്യങ്ങൾ, 

മാനമില്ലാത്ത വൃത്തികൾ തന്നെയായ്!


മാനഹാനിയേo മാനമാക്കി ലോകർ,

മാനം മുട്ടെ സമ്പാദ്യമുയർത്തുന്നു.

മാന്തിനോവേറ്റി കഷ്ടം ചൊരിഞ്ഞിടും 

മറ്റുചിത്തത്തിൽ, ഉള്ളിലുല്ലാസമായ്.


ഏതുമാർഗ്ഗവും ലാഭമിഴി കാണ്മൂ,

ഏതു രീതിയും തേടുന്നു നേടുവാൻ.

എത്ര ദണ്ഡനമാകട്ടെ, മാറില്ല,

എന്നും മാനുഷൻ 'തെങ്ങേലെ ശങ്കരൻ'


അത്യുഗ്രത്തിൽ നരൻ പൊങ്ങി നില്ക്കിലും,

അംഗീകാരത്തിളക്കം ധരയ്‌ക്കുമേൽ .

മേവാം സാരള്യപന്ഥാവിൽ സ്വസ്ഥമായ്,

മാനമേറു,മൂറും ശാന്തി തേൻസമം.


സ്വാസ്ഥ്യം മൂലമായ് സർവ്വർക്കും ചേതസി,

സ്വർണ്ണതുല്യമായ്  വെട്ടം തിളങ്ങട്ടെ.

സ്വാർത്ഥബുദ്ധിയേ വേരോടെ നുള്ളണം.

സ്വസ്ഥചിത്തം തനുവിനേകും ശേഷി.


പുച്ഛഭാവം  കുറയ്ക്കണം മാലോകർ, 

പാരിലൊന്നുതാൻ ജീവൻ്റെ മന്ത്രങ്ങൾ.

പാർത്ഥസാരഥിയുള്ളം ഭരിക്കട്ടെ,

പാർത്തലം സ്വർഗ്ഗതുല്യമായ്ത്തീർന്നിടും.

 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!