ദൈന്യം!
( നതോന്നത ) കാല്യനേരത്തായി നല്ല സ്മിതത്തോടെയെത്തിദിനം , കോപത്താലോയാമിനിയും പോയി മറഞ്ഞു . മെല്ലെ മുറ്റത്തായിറങ്ങീ ചുറ്റുംനോക്കുവാൻ സുശീല , നെല്ലിൻ സസ്യജാലങ്ങൾതൻ പാടങ്ങൾ കണ്ടൂ . സസ്യങ്ങളിത്തിരിയുള്ളു , മെലിഞ്ഞതും കരിഞ്ഞതും ഒസ്യത്തായിയല്പം വയൽ കിടച്ചതിലായ് . തൊട്ടയലത്തുള്ള ജനം ദയയേറെക്കാട്ടിയേകി വട്ടിക്കുള്ളിലായിയല്പം ധാന്യമണികൾ . പൊന്നുമക്കൾ , പ്രിയകാന്തൻ സുദാമാവിനും സുശീല , പാകംചെയ്തചോറു മൊത്തം പങ്കിട്ടു നല്കീ . സ്വന്തമുദരം വിശപ്പാൽ രോദിച്ചീടുവാൻ തുടങ്ങി , ഉണ്ണാവൃതമിന്നെന്നവളാശ്വസിപ്പിച്ചു . പഞ്ഞിപോലെ പ്രദോഷവും പാറിപ്പാറിവന്നു നിന്നു കുഞ്ഞുങ്ങളിൽ കുടിവച്ചു വിശപ്പധികം . വാത്സല്യത്തിൻ വാക്കുചെന്നു തലോടി നിന്നു മക്കളെ , ഉത്സാഹമൊട്ടും തൊട്ടില്ല സുശീലാമാതെ . കുട്ടികൾക്കു നിദ്രയ്ക്...