ആരെ വന്ദിപ്പൂ
(മഞ്ജരി)
ആരെ ഞാൻ വന്ദിപ്പൂ ആരെ ഞാൻ പൂജിപ്പൂ,
ആരുടേമുന്നിലായുപാസനാ!
ആർക്കു ഞാൻ നിത്യവും പ്രാർത്ഥനാപൂർവ്വമായ്
ആരതിചെയ്യുന്നു ഭക്തിയോടേ !
ഏകദന്താ! ലംബോദരാ ! വിനായകാ
ആഗമിക്കൂവുള്ളിൽ രക്ഷയ്ക്കായി.
ക്ഷേമം സമ്മാനമായ് നൽകീടേണം വിഭോ!
ആമയം മായിച്ചു തോഷം നൽകൂ
പാടവമേകൂ നീ അജ്ഞത മാറ്റിടൂ,
പാടെയെൻ നോവുകൾ മാറ്റിടേണേ.
കല്മഷത്തിന്നായൊരുക്കേണം പട്ടട,
കൽപ്പിക്കേണമെത്താൻ മോദമഞ്ചം.
ആർദ്രതയെൻ ഹൃത്തിൽ നട്ടുവളർത്തു നീ,
ആരോഗ്യമെൻ ഗാത്രം പുല്കിടട്ടേ.
തിന്മകൽ നിന്നെ ഭയന്നോടിപ്പോകണേ,
നന്മപ്പൂക്കൾ ഫുല്ലമാക്കൂ ഹൃത്തിൽ.
എന്നെയെങ്ങാൻ താപം ദ്രോഹിക്കിൽ ഹേരംബാ!
എന്നെ തുണയ്ക്കണേ വൃഷ്ടിപ്പെയ്തായ്.
ഞാനിതാ നിന്നുടെ സന്നിധിയെത്തുവാൻ
കാനനമാർഗ്ഗേയായോടീടുന്നു.
എന്നുടെ അന്ത,ക്കരണജാഡ്യങ്ങൾ നീ
ശാന്തതയോടേ ക്ഷമിക്കൂയീശാ.
എന്നുടെ രാവുകൾ ദുഃഖമാക്കീടൊല്ലാ,
ശാന്തിയേകിത്തഴുകണേ സുപ്തീ.
നീയല്ലോയീശ്വരാ! ആത്മാവിൻ സത്തയും
നീയല്ലോ സർവ്വത്തിൻ നാഥൻ നിത്യം.
ബ്രഹ്മാണ്ഡവാഹന! എൻചക്രം ചുറ്റുവാൻ
നിർബാധം കാരുണ്യമുറീടണേ.
Comments
Post a Comment