പുണ്യദേവവാണി!

 


 

(മഞ്ജരി)

 

അക്ഷരരൂപിണി! ആനന്ദദായകി!

അംബികേ! വാഴുകയെന്നന്തരേ.

ആയിരംനാവുകൾ പോരല്ലോ ദേവികേ!

ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!

 

പാടവം  മന്മനേ തെല്ലുമില്ലാ ദേവി!

പാമരയ്ക്കേകുക ജ്ഞാനദീപ്തി.

ദ്വേഷമോ മാനവജന്മത്താലാർജ്ജിതം,

ദോഷങ്ങൾ സർവ്വവും  പോക്കീടണേ. 

 

വീണ, എഴുത്തോല, രുദ്രാക്ഷമാലയും,

പാണികൾ നാലിലും മുദ്രയാക്കി.

തൂവെണ്ണവർണ്ണത്തിൽ  ചേല ചേലിൽ ചാർത്തി ,

തൂവെള്ളവാരിജം  വേദികയായ്.

 

മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ,

സംസ്കൃതമാം പുണ്യദേവവാണി.

വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ,

വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.

 

നാരായവും താളിയോലയുമൊന്നായി

വാഴ്വിൽ ഹേരംബന്നു ദേവി നൽകി .

അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ

മുൽപ്പാടു കാക്കണേ വിദ്യാദേവീ!

 

വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ,

വാണരുളീടുക ചിത്തത്തിലായ്.

വാരണമെല്ലാമൊഴിവാക്കി വാഴണം  

വാണീദേവീ! വാഗധീശ്വരീ! നീ.

 

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

സീമ!

ഗുരുശിഷ്യബന്ധം!