ലഹരിമരുന്നിൻ പെരുമഴക്കാലം!
(ഗദ്യകവിത)
ലഹരിമരുന്നിൻ പെരുമഴക്കാലം, ലഹരിക്കാറ്റങ്ങടിച്ചുകയറി, മരുന്നിന്റെമണം ചുറ്റുംപരത്തി. പലപല ലഹരികൾ വാങ്ങാൻ സുലഭം.പൊടികൾ വേണോ! ഗുളികകൾ വേണോ! അതോ
വേണോ ലായനികൾ?
തീ കണ്ടടുക്കും ഈയലുപോലെ യുവത്വം പറക്കും ലഹരിക്കുചുറ്റും.
കരളുംവൃക്കയും ലയിപ്പിച്ചീടും ലായനി അമിതവീര്യംകാട്ടും.
മദിരയ്ക്കും, മദിരാക്ഷിയ്ക്കും, മയക്കുമരുനിന്നും ക്ഷാമം വിരളം. യുവതകളുടെ മനങ്ങളെല്ലാം ലഹരിയിൽ മുങ്ങി കുതിരർന്ന് അച്ചാറുകൾ.
യുവതകളെല്ലാമഭിനേതാക്കൾ, വമ്പൻനാടകമാഘോഷം,എന്തെന്നുപോലും
ആദരമെന്ന വാക്കുപോലും നാടുവിട്ടു, തിരിയേ വരുമോ?
അനുസരണയെ ആട്ടിയോടിച്ചു, ആദരത്തിനു യുവത്വനിഘണ്ടുവിലിരിപ്പിടമില്ല.
മാതാപിതാക്കൾ അറിയുന്നുണ്ടോ,മക്കൾ പറക്കുന്നവിഹായസ്സെന്തെന്ന്?
ഇല്ല, അറയില്ല, കാരണം കൂടിച്ചേരൽ ദുർലഭം നിഗൂഢതയ്ക്കവരുടെമേൽ ആധിപത്യം
പൊട്ടുംപൊടിയുംപോലെ മക്കൾ, അവരുടെ പഠനയാനത്തിൽ കയറ്റി മാർക്കുകളുടെ ഗ്രഹംതന്നെ ലക്ഷ്യം.നേടുംവഴിയേ, മാതാപിതാക്കൾ അവരെ പായിക്കും.
ഉയർന്നപദവിയുടെ സ്വപ്നച്ചിറകിൽ ചരിക്കുന്നവർ ‘ടോപ്പോസ്ഫിയറിൽ കുറച്ചൊന്നുമവരുടെ മനസ്സിലില്ല,ചിന്തയിലില്ല, ചിന്തിക്കാനവർ തയ്യാറുമല്ല. മനസ്സിൻവാതിൽ തുറന്നുവയ്ക്കും മക്കൾക്കണയും ഉദ്യോഗപർവ്വം,കൈകൊടുത്ത് അതിലേയ്ക്കിരുത്തും.
ലഹരിതേടും പ്രയാണംതടയാൻ, തടയണപണിയാൻ നേരമായി.
ജനതതിയുടെ സർക്കാരുകളല്ലേ? സംവിധാനം ഒരുക്കീടൂ.
ദേശം ഉന്നത ശ്രേണിയിലെത്താൻ യുവതയുടെ മയക്കം മാറണം. അവരുടെ ഊർജ്ജം ഇന്നനിവാര്യം, ഊർജ്ജമേറും പോഷകം സ്നേഹം.
മാതാപിതാക്കൾ ടോർച്ചു തെളിക്കൂ കുട്ടികൾ ചലിക്കും പാതയിലായിലേക്ക്.
ദിശതെളിച്ചുവിടേണ്ടതുണ്ട്, യുവത വീടിൻ, നാടിൻ സ്വത്ത്.
ഭാവിയിലൊക്കെ അനർത്ഥമപ്പോൾ വന്ന വഴിയേ ഓടിപ്പോകും. രക്ഷിച്ചീടാം നാടും വീടും, അതുവഴിനമ്മുടെ മാതൃദേശവും.
Comments
Post a Comment