പ്രിയമുള്ള കൊച്ചി!
(ദ്രുതകാകളി)
"പ്രിയമുള്ള കൊച്ചി! അറിയൂ സത്യം,
പ്രിയതാ പൂർവ്വംഞാൻ പറയാം കേൾക്കൂ
നീയൊരു സുന്ദരി, സാഗരപുത്രി,
കായലും കരയും നിന്നുടെ ചേല്.
നിന്നുടെയാനനഭംഗിക്കു കോട്ടം,
മാനസകാരുണ്യം മർത്ത്യന്നില്ലാ.
മാനുഷഹൃത്തിനു കഠിനം രൂപം,
ഇന്നതു ലക്കോട്ടു മാറ്റി പുറത്തായ്.
അര്‍ത്ഥസമ്പാദന മാർഗ്ഗം ലക്ഷ്യം,
സ്വാർഥതയുയർന്നു പുഷ്കരമെത്തി.
പൂജ്യം പൂജ്യത, ക്ഷതങ്ങൾ നൽകാൻ,
വർജ്ജിക്കും നരർ നന്മയാം കൃത്യം.
ജീവിതപുഷ്പം, ചീഞ്ഞുപോയ്, വീണു,
സുഗന്ധം പാവം മറഞ്ഞുപോയ് ഗൂഢം.
ഈവിധമിങ്ങനെ തുടർന്നാൽ നാശം
ആവും രീതിയിലുപദ്രവമേകും.
ഭാവിസുരക്ഷകൾ സുലക്ഷ്യമാക്കി
ഭാഗഭാക്കാകാം കൊളുത്താൻ ദീപം .
കൊച്ചിക്കു സ്നേഹം നൽകണം നമ്മൾ,
കൊച്ചിനെപ്പോലെ നോക്കുകവേണം.
ധാത്രിയെ കാക്കാനെന്തുണ്ടു മാർഗ്ഗം,
പാർത്താൽ സുഗമമാം പാതകൾ കിട്ടും.
ആശകൾ വച്ചിടാം ഭാവുകം നേരാം ,
നാശപ്പാശങ്ങളഴിച്ചങ്ങു മാറ്റാം.
Comments
Post a Comment