ക്ഷീരപഥം!



(സർപ്പിണി) 


ബ്രഹ്‌മാണ്ഡത്തിൻ്റെയുൽപ്പത്തിയെങ്ങനേ ?

ആഹാ!  പണ്ടത്തെ  വിസ്ഫോടനമാകാം.

താപം കൊണ്ടങ്ങു ചുട്ടപിണ്ഡജാലം   

തമ്മിലൊട്ടിപ്പിറന്നു ക്ഷീരപഥം.


ചൂർണ്ണം, വാതകവും   മുട്ടിയന്യോന്യം,

പാർത്തലത്തിനു രൂപഭാവമെത്തി.

ക്ഷീരപഥത്തിന്നംഗമായി ഭൂമി,

വാരിപ്പുണർന്നു ജീവൻതുടിപ്പുകൾ.

 

ജീവൻതുടിപ്പു സൂക്ഷ്മജീവിയായി,

ജീവൻ  വേറെയും ജന്മംപൂണ്ടിവിടായ് . 

പാരിൽ  സർവ്വസാമഗ്രികളൊരുങ്ങീ,

നീരു തന്നു മിത്രൻ,  ജഗൽപ്രാണനും,

 

മാരി വന്നൂ ഭൂവെ  കുളിപ്പിക്കുവാൻ,

വാരിയൊഴുക്കായ് ഭൂഗോള ദേഹത്തായ്.

ഗേഹം വാഹിനിക്കുണ്ടായി  വാരിയാൽ,

മോഹക്കുന്നിൽ  വാഴാ,നെത്തി  മർത്ത്യനും.


ദേഹം വെട്ടിക്കഷണമാക്കി നരൻ,

ആഹാ! ഭൂമിയ്ക്കതിരവൻ കല്പ്പിച്ചു.

സസ്യലതാദി ദാഹം, ക്ഷുത്തു തീർത്ത്,   

വശ്യം ജീവിക്കുന്നുണ്ടല്ലോ  ധാത്രിയിൽ!


ആരും കൊതിക്കും  നക്ഷത്രക്കൂട്ടങ്ങൾ 

ആഴിതന്നിലായ് നിൽക്കുന്നപോൽ  ദൃശ്യം.

ഭൂമിപൂജക്കായ് കാര്യങ്ങൾ ചെയ്യുന്നു,

കാമ്യവാസം സ്വർഗ്ഗത്തിൻ സമാനമാം. 


 കാല്യം  പുൽകീടുമർക്കൻ, സന്ധ്യ വന്നാൽ 

  മെല്ലെയാലയത്തിൽ  സുപ്തി തേടുന്നു.

സേവ ചെയ്യും തായ  ക്ഷിതി നമ്മൾക്കായ്.

സ്നേഹപൂർവ്വം  നമ്മൾ  മാതെ കാക്കേണ്ടേ!






Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!