Posts

Showing posts from May, 2025

ഭക്തിസാഗരം!

 ( വൃത്തം -ഉന്നത) രാമരാമ രാമരാമ        ഭക്തിസാഗരത്തിൽ നീന്തി  രാമവിഭോ!  അങ്ങയെ ഞാൻ         ഭജിച്ചിടാം നിരന്തരം. ദാശരഥീ! മാരുതിക്കു          നാഥനായ നിൻറെ മുന്നിൽ,  ദാസഭാവഭക്തിയോടെ           നിൽപ്പതാണെനിക്കു സുഖം. താടകയേ നിഗ്രഹിച്ചു             കൗശികൻ്റെ മനോരഥം വശ്യമായി നിർവഹിച്ച             ഭൂപതിയേ നമിപ്പൂ ഞാൻ.  മാമുനിയോ നീയുമായി             ലക്മണനേം കൂടെകൂട്ടി  സൗമ്യമായിയെത്തിയല്ലൊ                ജാനകിതൻ ജന്മനാട്ടിൽ.    ക്ഷോണിതൻ്റെ  തനൂജക്കു           വേളിമാല  ചാർത്തിടുവാൻ, പാണിതന്നിൽ സുമമാക്കീ             മഹേശ്വരമഹാവില്ലും.  വീരരാ,മനേക ഭൂപർ            തോറ്റുതോറ്റു  മാറിയതും   കാര്യമാ...

മണ്ണും വിണ്ണും!

( മണ്ണും   വിണ്ണും !     ( വൃത്തം - മാവേലി )     ' വാടികൾക്കുള്ളിലായ്   നിൽക്കും   പൂക്കൾ , വാടാത്തവയ് ‌ ക്കേകി   അപ്പു    മുത്തം .   വല്ലിയിൽ   ശോഭിക്കും   സൂനമെല്ലാം വല്ലാതേയാടുന്നതെന്തു   ഭംഗി .   '    മോനേ ! മലർ   മരുത്തിൻകൂടെ   ,   മോഡിയിൽ     നൃത്തമാടുന്നതാകാം . '   ' ഹാ ! രമണീയമീ   പൂക്കൾ   തായേ ! ഹാരം   മനഞ്ഞേകുമീശനായി .   ' ഈശ്വരൻ    ജീവികൾക്കായി , കുട്ടാ !    വിശ്വം   ചമച്ചൂ    നിറച്ചു   ശോഭ .   കൂകൂ .... കൂകും    കുയിലാം   കിളികൾ    കാകാ ... കാകാ ... കാറും    കാക്കകളും ,   തത്തിക്കളിക്കും    പൊൻതത്തകളും , തിത്തിരിപ്പക്ഷിയും   ദൈവ   സൃഷ്ടി !   മാധുര്യത്തേൻകൂടായ് , മുത്തേ ! സൂനം ,   ധാത്രിതൻ   മുത്താം    മരത്തിൽ   നില്പ്പൂ .   കമ്പിളിമൂടിയുറങ്ങും    മുകിൽ ,   അമ്പിളി , ഫുല്ലംപോൽ   താ...

മഴയ്ക്കുവേണ്ടി മിഴിനട്ട്!

  ( വൃത്തം - ഹംസപ്ലുതം )     മഴയേയിഷ്ടപ്പെടാത്തോർ     ഭൂമിയിലില്ലാ , മിഴിനട്ടങ്ങാൾക്കാർ   നിൽക്കും   മഴയ്ക്കുവേണ്ടീ . അമർഷത്തിൽ   ഗ്രീഷ്മം   വന്നാൽ    സഹിയാൻ   വയ്യാ , സമചിത്തരായി   നരർ     നിലകൊണ്ടീടും .   ഇടവപ്പാതിക്കായ്   ഞങ്ങൾ     പ്രാർത്ഥന   ചെയ്തൂ , ഇടവിടാതപ്പോൾ     പെയ്ത്തു    കുണുങ്ങി   വന്നു . കുസൃതികുട്ടിക്കു    നമ്മൾ      സ്വീകാരമേകീ , അസുഖമേറ്റുവാൻ   പക്ഷേ     അവൾ    തുനിഞ്ഞൂ .   അരിശത്തിന്നുയർച്ചയായ്    താണ്ഡവമാടീ , കര   വാരിയാപ്പെൺകുട്ടി    കടലിലിട്ടൂ . കുടിലോ    കൊട്ടാരമെന്നോ    കൂട്ടാക്കിയില്ലാ   ,   അടിക്കടി   ശക്തികാട്ടി      ഭയമേറ്റി   നീർ .   മൃഗങ്ങൾ , മനുഷ്യർ , മല ,   മാളികകളും     പ്രളയപ്പേടിയിൽ    മുങ്ങി    കണ്ണീർ   പൊഴിച്ചൂ ...

കളിവിമാനം!

(മണിമഞ്ജരി)   അനുദിനം ബാലനാമരവിന്ദു മാടത്തിൻ    അനുബന്ധമുറ്റത്തു നിന്നിടുന്നൂ. ഗഗനമാമാഴിയിൽ  വ്യാപാരിക്കും കപ്പൽ  ഗമനമേറെ  തൂർണ്ണം ചെയ്‌വതുണ്ടേ. അവനതിൻ ദൃശ്യത്താലുള്ളം   തുടികൊട്ടി, അവിടെയായ്   പാദമുറപ്പിക്കുന്നൂ.  അതുകണ്ടു  ചിത്തം  താരാപഥമെത്തുവാൻ  അതിവേഗമായ് നലം കനവു നെയ്യും. "വിമാനമേറീ  പറത്തണം മിടുക്കോടെ, അമാനുഷനെപ്പോൽ ഞാൻ പൊങ്ങും  വിണ്ണിൽ." അവനിൽ കുരുത്തോരു മോഹം  വരച്ചു ഹാ! അഴകോടെ പൈലറ്റിൻ  ചിത്രങ്ങളും. മനസ്സിലവൻ  യാനയാത്ര ചെയ്തു ദ്യോവിൽ കനവിലോ  പാറീ വീടിൻ   മുകളിൽ. പടങ്ങൾ  മുറിച്ചു പൈലറ്റിന്റെ , സൂക്ഷിക്കാൻ, പരിചൊടായ്   വെച്ചതു പെട്ടിക്കുള്ളിൽ.   “ഒരുദിനം ഞാനുമീ മാനത്തിൻ സരണിയാൽ,  അതിദൂര  ദേശങ്ങൾ   കീഴടക്കും. ദുരിതം കുറയ്ക്കുവാനൊത്തീടുമതുകൊണ്ടു, പരിപൂർണ്ണമായതിൽ ശ്രദ്ധ വയ്ക്കും. വരുവതാം  കഷ്ടങ്ങളെല്ലാമെ  തീർത്തിടും  അരുമയായ്  ഞാൻ   പറത്തും വിമാനം. കുടിലിൻ   സ്ഥലത്തായി  ഞാനൊരു  സൗധ...

ഓർമ്മതൻ ഛായ!

  (ശ്ലഥകാകളി) ദുഃഖത്തെ സന്തതം കൂടെപ്പാർപ്പിച്ചവൾ, വക്ത്രത്തിൽ പുഞ്ചിരി ചാലിച്ചുകാട്ടുന്നൂ. പഞ്ചമന്ത്രത്തിൻ വരം നല്കീ മാമുനി പൂമ്പാറ്റതുല്യം  ഹാ!  പാറി  ശൂരസേനി. “ഒന്നു പരീക്ഷിക്കാം ദുർവാസാവിൻ മന്ത്രം, ഇന്നുതന്നാകട്ടെ,"ചിന്തിച്ചൂ  കുന്തിയും.  സപ്തസംഖ്യാവാജിത്തേരിലെത്തീ മിത്രൻ   ശക്തമായ്  പ്രശ്നത്തിൽപ്പെട്ടൂ   കുമാരിയും കൗമാരപ്രായത്തിലോർത്തില്ലാ   ദുർഘടം,  കന്യക  കുട്ടിത്തപ്രായത്തിൽ  മാതാവായ്. കുട്ടിയ്ക്കു കൊട്ടാരം വർജ്ജിതംതന്നല്ലോ! കീർത്തിയെ  കാക്കേണ്ടേ,  ദൂഷണമാകില്ലേ?                                                                                                                            ...

ഡോക്ടറുകുട്ടി!

  (മണികാഞ്ചി) അവളുടെ വിഹായസ്സിൽ  ദൃശ്യങ്ങളേറെയായ്, അവളതിനുമാത്രമായ്  പണിഞ്ഞതു  കണ്ടുവോ?   അവളുടെ മനസ്സിലായ്   മോഹതരംഗങ്ങൾ,  അവളുടെ നഭസ്സിലായ് വെള്ളിമേഘങ്ങളും.  മനമതു  സുരസ്ഥാനമായ് ,   നിൽപ്പു മോഹങ്ങൾ, പനിമതിസമാനമായ്   ഭിഷഗ്വരയാഗ്രഹം. അകമലരിലാക്കുട്ടി  നെയ്തു മനോരാജ്യം, അകമെ നടനം  ചെയ്തു  ചികിത്സാവേഷവും.   കനവുനിറയും ചിന്ത മുന്നേറിപോയപ്പോൾ കനിവുകളവൾ കാട്ടീ  പഠിക്കുംകാര്യത്തോടായ് . അനുനിമിഷമായ് ഡാക്ടറാകാൻ ശ്രമം  ചെയ്തു.  അതിനു ഭഗവാനും  വരങ്ങൾ  ചൊരിഞ്ഞല്ലൊ. കുഴലതു ഗളത്തിലേയലങ്കാരമായ്മാറി , കഴിവുകൾ   ചികിത്സയിലുണ്മയായി  ചേർത്തു.  ഒഴിവുസമയങ്ങൾ  രോഗിയ്ക്കു തുണയായീ, മിഴിവുകൾ  കുറവൊട്ടുമില്ലാ  തണലായീ. ഒരുദിനമൊരു ക്രൂരമാനവൻ  ഡോക്ടറെ  ഒരുനിമിഷതോന്നലിൽ  ഭേദിച്ചു  കൊല്ലുവാൻ.  പടുജനനമെപ്പൊഴും ജഗത്തു  കൈയടക്കി, പടവുകളിൽ  ദ്രോഹിക്കാൻ  കല്ലുകൾ പാകുന്നു.  കരമതിൽ ഗ്രഹിച്ച കത്രിക   ഭേദിച്ചു...

മാരുതനും മരമുല്ലയും!

മാരുതനും മരമുല്ലയും!   (മണിമഞ്ജരി)  അടവിയിൽ പാർക്കുന്ന  വിടപിയോ മൈത്രിക്കായ്, അടുക്കുവാനായ്  ശ്രമം വാതവുമായ്. അഫലം ചമഞ്ഞു  മയക്കുവാൻ പവനനേ  സഫലമായില്ലതു   കഷ്ടമായീ. പരിഭവം തെല്ലുമേ കാട്ടാതെ പാദപം പരിചോടു മരുത്തിനെ  കാത്തിരുന്നു. പവനനോ പോയി  നഗത്തിൻ സമീപത്താ-  യവനെ തെല്ലും  ശൈലം ഗൗനിച്ചില്ലാ. പ്രഥമമായ്ക്കണ്ടോരു  പാദപത്തിൻ വ്യഥാ, പതിയേയവനോർത്തു, ശോകമായീ. അവനങ്ങ കന്നുപോയ്  നില്ക്കാൻ  വയ്യവിടെ,    പവിഴമാം മലരിൻ്റെ  കാടുതേടി. ലതകളും  മോദത്താൽ ചിരിച്ചുംകൊണ്ടു നിന്നൂ,  അതിമോദമായ്   കാറ്റു  കൈ കുലുക്കീ.   ചെറുതാം ചെടികളും 'ഞാൻമുന്നേ ഞാൻമുന്നേ' പറഞ്ഞു  വായുവിൻചാരേ ചരിഞ്ഞൂ. ഒരുതരം മരമുല്ലയവിടെക്കുടികൊണ്ടൂ, ധിറുതികാട്ടാതവൾ കാത്തുനിന്നൂ. പരമമായവളുടേ  ഗന്ധം  ചോർത്താൻ വെമ്പി, അരുമയായ്   വായുവിൻ നാസികയും. അനിലൻ്റെ   ഹൃദയവും മുല്ലതൻ  സൗന്ദര്യം,  അതികൗശലത്തോടങ്ങൊപ്പി നിന്നൂ. അനിലൻ്റെ  സൗഹൃദംകാരണം സസ്യങ്ങൾ അവനെ     മു...