കാണാമറയത്തെ കാഴ്ചകൾ!

 ( ദ്രുതകാകളി)


കാണാമറയത്തെ, കാഴ്ചകൾ കാണാം, 

എണ്ണാൻ പറ്റാറില്ലാ, ധാരാളമുണ്ടേ.

എല്ലാമനങ്ങളും  ഗര്‍ഭം ധരിച്ചു ,

വല്ലാത്ത ചിന്താഭ്രൂണം പിറക്കുന്നൂ.


കാമക്രോധങ്ങൾ  വഞ്ചിക്കാം  ഹനിക്കാം,

ദുർമാർഗ്ഗചാരികളുള്ളിൽ വസിക്കാം.

വിദ്യയുണ്ടെന്നുള്ള നാട്യക്കാർപോലും 

വിദ്വേഷവിത്തുകൾ ചുറ്റിനും ചേറും.

    

കൃത്യതയില്ലാതെ ,  മൂല്യം  കുറവായ്,

സത്യമാർഗ്ഗ,ത്തിനു പട്ടടതീർക്കും. 

മാനസനിർമ്മിതതന്ത്രങ്ങൾ  മുറ്റും 

മാനുഷക്കാളേയംതന്നിലടുക്കുന്നൂ. 

  

സ്വത്തിൻ തിളങ്ങുംരശ്മികൾ ദൃഷ്ടിയി-

ലെത്തും  മുളയ്ക്കും  മോഹങ്ങളൊട്ടേറെ.

മുത്തും പവിഴവുമെത്തിപ്പിടിക്കാൻ 

എത്തുമ്മനുഷ്യർ  വിചിത്രമാർഗ്ഗത്തിൽ.


ഉണ്ടോ   പ്രകൃതിയ്ക്കു സ്വാസ്ഥ്യം വേണ്ടപോൽ? 

 മാനവർ  മാറ്റുന്നു വക്രിക്കുന്നാകൃതി.

സങ്കടത്തിൻ  തിര  കണ്ണിൽക്കിനിയുന്നു,

ചുക്കിച്ചുളുങ്ങുന്നവൾക്കുള്ളത്വക്കും.  


മാനവമാനസമാഴത്തിൻ പോയ്കാ ,

ആനയും വീഴാമതിലുള്ളാഴത്തിൽ .

ചെന്നായ് ,കരടി, പുള്ളിപ്പുലികളും 

വന്യമൃഗങ്ങൾക്ക് മാനസം താവളം.


ഉള്ളിലെ മാളങ്ങൾ ദുഷ്ട താ കേന്ദ്രം

ഭളളുകൾ കാട്ടി കുഴഞ്ഞു രസിക്കും.

സ്നേഹത്തിൻ നീരുകൾ  വറ്റിയേ പോയി , 

ഊഷരമായി വരുന്നൂ ധരയും.


സ്വർഗ്ഗ സമാനം പ്രപഞ്ചം ചമയ്ക്കാൻ,

പൂർവ്വകാലംപോലെ   ജീവക്ക നല്ലൂ.

സ്വർണ്ണംപോലാകണം  ചിന്തനമെല്ലാം,  

മാർഗ്ഗങ്ങൾതേടാം വിളംബം വെടിയാം.    


ക്ഷോണി പാലൂട്ടി വളർത്തും  തരുക്കൾ,  

ക്ഷേമത്തിനായ് ക്ഷിതിപുല്കും പക്ഷികൾ, 

രക്തക്കുഴൽപോലൊഴുകും നദി കൾ,

തിക്തതനീങ്ങിക്കഴിയട്ടേ മിഴിവായ്.










 .  










.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!