കുറുങ്കവിതകൾ! ഭാഗം-1

   1.വർണ്ണഫലകo!

 

(വൃത്തം-മഞ്ജരി)

 

കമ്പ്യൂട്ടർ പേറുന്ന വർണ്ണഫലകത്തിൽ

അംഗുലീലാളിതയക്ഷരങ്ങൾ,

അന്തരംഗത്തിൽ വിരിഞ്ഞീടുമാശയം,

അൻപായ് തിരശ്ശീല പുൽകാൻ വരും.

തിരശ്ശീല= മോണിറ്റർ

 

  

2.മുത്തു വിതറിയോർ!  

 

(വൃത്തം-അന്നനട)

 

കവനപാതയിൽ  മണികൾ ചേറിയ,

കവികുലോത്തമർ വിടചൊല്ലീടവേ,  

കരയും കൈരളി മിഴിനിറക്കവേ

കരങ്ങൾകൂപ്പി നാം  നമനം ചെയ്തിടാം.

   

3.താതൻ!

 

(വൃത്തം-മാവേലി)

 

താതൻ കൊളുത്തിടും സ്നേഹദീപം,

താപം, തമസ്സിനേം  മായ്ച്ചിടുന്നൂ.  

താനെന്നചിന്തയടുക്കുകില്ലാ,

താലോലമാട്ടും ചിരം  സുതരേ.

 

4.സവിത്രി!

 

(വൃത്തം-അന്നനട)

 സവിത്രിയെന്നുള്ള മികച്ച ശബ്ദവും

കവിത്വഭാവവും കരങ്ങൾ കോർത്തിടും .

കവിക്കു ഭാവന തളിർത്തു കേറിടും,

കവികുലോത്തമർ  മനയും കാവ്യങ്ങൾ

(സവിത്രി- അമ്മ)

 

 

5.പ്രണയം!

 

(വൃത്തം-അന്നനട)

 

ഇണകൾക്കു മെല്ലെ , പ്രണയവികാരം, ,

വയസ്സുകൂടുമ്പോളൊഴിഞ്ഞങ്ങു  പോകും.

കലഹം ബൃഹത്തും   മഹാകഷ്ടം! കഷ്ടം!

ഇണക്കം പിണക്കം  ദിനചര്യാസത്ത.

 

6.ചുറ്റിനടന്നവൻ!

 

(വൃത്തം-മഞ്ജരി)

 

ഊരിയവാളുമായ് ചുറ്റിനടന്നവൻ

ഊരുതെണ്ടിയായി മാറിപ്പോയി.

ആരോരുമില്ലൊരു വാക്കു ചൊല്ലീടുവാൻ

ആരാന്റെ തിണ്ണയിൽത്തന്നെ നിദ്ര

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!