കുറുങ്കവിതകൾ! ഭാഗം-3

  

      1.ഇടിഘോഷം!

 

 (വൃത്തം-ശ്ലഥകാകളി)

 

ചാറ്റൽ  വർഷം  മെല്ലെ  ചാരെ വന്നീടുമ്പോൾ,

ചാരത്തു ചേർന്നങ്ങു കേളിചെയ്യാൻ   മോഹം.

കാതിൽ മുഴങ്ങീടും മേഘനാദസ്വനം,

കൊട്ടും, തുടിക്കുന്ന താളങ്ങൾ മാനസേ.

 

2. (വൃത്തം ഇന്ദ്രവജ്ര!)

 

തം തം ത   തം തം ത  ത തം ത  തം തം 

 

സൂര്യന്നു   തോന്നീ ജനവ്യൂഹമൊക്കേ,

പാവങ്ങളല്ലാ ഇനിയുള്ള കാലം,

പിന്നെന്തിനായ്  ഞാൻ  അവരേ തുണയ്ക്കാൻ 

എൻ കൈകളാൽ ഞാൻ  നലവെട്ടമേകും?"

 

 

 

3.വർഷകാലം!

(വൃത്തം- മാവേലി)

 

കേരതീരത്തു കളിപ്പതുണ്ടേ,

കല്ലോലജാലമുന്മേഷം ചൂടീ.

വൃഷ്ടിക്കു വീചി സ്വാഗതമോതും,

വേഷ്ടി ചുരുട്ടി പക്ഷേ വിഴുങ്ങും.

 

  വർഷകാലത്തിൻ കണ്ണീർപ്രളയം,

 വല്ലാതെ ചെയ്യുന്നു സർവ്വഹത്യ.

സമ്പാദ്യം പോകും കിടപ്പാടവും,

ഇമ്പം തുളുമ്പുന്ന ജീവിതവും.

 

4.മധുരം!   

 

( വൃത്തം-തോടകം)

 

മധുരം കളയൂ  അസുഖം  കുറയും,

 രുചിരം നിണവും  സുഖദം ദിനവും.

മധുരം ചൊരിയും  പദവും  വരുകിൽ,

 സുചിരം   നിറയും കവനം മനമേ.

 

5. നാളെ!  

 

 (വൃത്തം-തരംഗിണി)

 

നാളെച്ചെയ്യാമെന്നൊരു   തോന്നൽ 

നീളേ  മർത്ത്യൻ മനമതിൽ   വയ്ക്കും.

നാളെയെ  നീയും തേടിപ്പോയാൽ,  

നാളെക്കാണാൻ പറ്റുമൊ  ഭാതം. ?  

 

6.ഇന്ന്!

 

(വൃത്തം-നതോന്നത)

 

ഇന്നിനെയിന്നാക്കിത്തന്നെ  മാറ്റിടുമോമാനുഷാ! നീ?

ഇന്നു കിട്ടും  മേന്മകളെ  നുകർന്നിടുമോ?

ഇന്നിനെ നീ പൂർണ്ണമായി  ഉപയോഗത്തെ ചെയ്തീടൂ,

ഇന്നിലുള്ള  സൗരഭ്യങ്ങളൾ  നുകർന്നീടൂ  നീ.

 

 

 7.സമയം!

 

(വൃത്തം-മാധുരി)

 

ഗേഹംതന്നിൽ  വെറുതെയിരിക്കാൻ

പെണ്ണാൾക്കോ  മോഹം,

പക്ഷേ സ്ത്രീകൾക്കെവിടേ കിട്ടും

സുഖിച്ചിടാൻ  സമയം?

ഗൃഹത്തെ    മൊത്തം പേറീടുന്നൂ 

 യോഷാ  ശീർഷത്തിൽ,  

വിടില്ല  വനിതേ സദനം   തെല്ലും

കൂടെ ഗമിക്കുന്നൂ. 


8. പലമടങ്ങായ് ശിക്ഷ 

 (വൃത്തം-മണിമഞ്ജരി)

 

പലകാലമന്യരേ  വഞ്ചിക്കും പുമാന്മാർ

പലവേലകാട്ടിപ്പിടിക്കപ്പെടാം.

പലകാലമായ്ച്ചതി കാലം സഹിക്കില്ല

പലമടങ്ങായ് ശിക്ഷ വന്നുചേരും.

 

Comments

Popular posts from this blog

പാവനനാമം!

ആരെ വന്ദിപ്പൂ

ഏകാന്തയാത്രികൻ!