മാണിക്കക്കല്ലായ മക്കൾ
!
(വൃത്തം-മഞ്ജരി)
എന്തിനു നാമെത്തീ മേദിനീഭാഗമായ്?
എങ്ങനേം വാസരം പോക്കിടാനോ?
അല്ല, ചമയ്ക്കണം മേനിയിൽ ജീവിതം,
അല്ലെങ്കിൽ നാം വീഴും നാശകൂപേ.
എത്രയോ മാണിക്കക്കല്ലായ മക്കളെ
എത്രരുചിരമായ് പെറ്റു ധാത്രി.
വിന്ധ്യഹിമാലയഭൂമി താണ്ടിയെത്തി
ദിവ്യത്വമേറിടും ശ്രീശങ്കരൻ.
ഗാന്ധിയും ടാഗോറും മറ്റുമാനുഷികൾ,
അന്ധകർമ്മങ്ങളറുത്തതില്ലേ ?
സ്വാമിയായ് തീർന്നൊരു യുവാവു,നരേന്ദ്രൻ
സൗമ്യനാം വിവേകാനന്ദനായി
ഇംഗ്ലണ്ടിൻ പ്രധാനമന്ത്രിയാം സുനക്കും,
മംഗളധാത്രിതൻ പുത്രരല്ലോ.
സുന്ദർപിച്ചൈ, സത്യനാദെല്ല,ശന്തനു,
സുന്ദരകമ്പനി ‘സി. ഇ.ഒ.’കൾ.
വേറിട്ടജന്മങ്ങൾ വേറേയേറെക്കാണാം,
വീറോടെ സാമർത്ഥ്യം കാട്ടീടുന്നോർ.
മന്നിതിൽ ഭുല്ലമാം വിശേഷസൂനങ്ങൾ
മിന്നുംതാരംപോൽപേറും പ്രകാശം.
ആഘാതമുണ്ടായാൽ സ്വാസ്ഥ്യക്ഷതം വന്നാൽ,
ആളുകൾ ശ്രേഷ്ഠമായോടിയെത്തും.
ആരേലും പ്രാഥമിക ശ്രദ്ധ നൽകി,
ആശുപത്രിയിൽ ശരണമാക്കും
തോന്നുംപോൽ ജവിതം പാഴാക്കിമാറ്റല്ലെ,
പിന്നിലെത്തുവോർക്കായി ദീപമാകാം.
വെട്ടം തെളിച്ചീടാം മാറ്റാം തമസ്സിനേം.
വെണ്ണിലാവായ് വയ്ക്കാം ചേതനയെ.
Comments
Post a Comment