മനുജനെന്നമഹാമാന്യൻ!
(വൃത്തം - മാവേലി)
ഉത്തമത്തിലെന്നു ബുദ്ധിപോലും,
ചത്തധർമ്മത്തിൻറെ സമ്പ്രദായം.
മാനുഷനാം നാമധാരി മാന്യൻ !
എന്തൊരു കഷ്ടം ഹാ! ക്രൂരനവൻ!
ഭർത്താവെന്ന നാമം പുണ്യശബ്ദം,
കർത്തവ്യങ്ങൾ മൊത്തം പൂർണ്ണമായാൽ,
എന്നാലൊരാഖ്യാനം നൽകാമിപ്പോൾ,
പൊന്നെന്നു കാട്ടുന്നവൻ ചതിയൻ.
മദ്യക്കുപ്പികൾക്കഭയം ഗേഹം,
ഭേദ്യം ചെയ്യാൻ വേണം ഭാര്യാഗാത്രം .
കാശിൻറെ ശോഷണം , മോഷണത്താൽ ,
വാശിപൂർവ്വം കണ്ടു പോംവഴികൾ.
പത്നിയേ വാടകവസ്തുവാക്കി.
മൂന്നു പേർക്കായവൻ കാഴ്ചവെച്ചു,
നന്നായ് കരൾ നൊന്തു നിസ്സഹായ
പിന്നിലേക്കോടി രക്ഷപ്പെടാൻ.
പിന്നാമ്പുറത്തേ പാദപമൂലം
പൊങ്ങിനിന്നമൂലം വിടചൊല്ലി.
വിണ്ണിൽ നിന്നും കേണയോഘജാലം
മണ്ണിൽ വീണാറൊന്നു തീർത്തു വേഗം.
കാലം ചെല്ലുന്തോറും മർത്ത്യ മൃഗം,
കോലം കെട്ടു നാണം വറ്റീടുന്നൂ.
സ്വാതന്ത്ര്യമേകാൻ ഭർത്താവേ പാശം,
സ്വന്തമായ് നീയങ്ങഴിച്ചു മാറ്റൂ.
പെണ്ണിനു കാവലായ് നിൽക്കാൻ വയ്യേ?
പോകേണ്ടാ സ്ത്രീകളേ ബന്ധിപ്പിക്കാൻ.
ന്യായംവിനാ ചെയ്യും കൃത്യങ്ങളാൽ
കായത്തെ കെല്പ്പിൻ കളരിയാക്കാ.
ജീവനിൽ നിന്നു,മൊഴിവാക്കീടൂ,
കാവലായ് നില്ക്കാനില്ലേൽ കഴിവും,
ഭക്ഷമാക്കല്ലേ കുരുതിതൻ്റെ
ലക്ഷണമുള്ള പെണ്ണിനേ മർത്ത്യാ!
കായബലക്രമയക്രമങ്ങൾ,
ന്യായഹീനം പന്തലിച്ചു നില്പ്പൂ.
നീതിവേണം സദാ ദുർബലർക്കും
പ്രീതിയുള്ളതാക്കാൻ ജീവനവും .
Comments
Post a Comment