മാളുവിൻറെ മുറ്റത്തെ മാവ്!


 

      (വൃത്തം-മാവേലി)

 

കുട്ടിക്കാലത്തൊരു മാവിന്‍ വിത്ത്,

മുറ്റത്തിന്നുത്സംഗേ   വച്ചുമാളു.

കാഴ്ചകളെന്തെന്നു  നോക്കിക്കാണാന്‍ 

വാഴ്വിൽ  പുതുസസ്യം പൊന്തിവന്നു.

 

മാതാ മഹിതൻ കരം ഗ്രഹിച്ചു,

ചേതോഹരം ദൃശ്യം, കണ്മിഴിച്ചു

വശ്യലോകത്തിന്നഴകിൽ മുങ്ങി 

വശ്യതയോടവൾ   നൃത്തമാടി.

 

മാരുതന്‍ തൈയ്യേ  തഴുകി കയ്യാൽ,

 മാരിയു,മപ്പിനാൽ സ്നാനം നൽകി,

താരാട്ടു,മൂളിയുറക്കി,തമി,  മാളുവിന്റെ മുറ്റത്തെ മാവ്!

 

      (വൃത്തം-മാവേലി)

 

കുട്ടിക്കാലത്തൊരു മാവിന്‍ വിത്ത്,

മുറ്റത്തിന്നുത്സംഗേ   വച്ചുമാളു.

കാഴ്ചകളെന്തെന്നു  നോക്കിക്കാണാന്‍ 

വാഴ്വിൽ  കുഞ്ഞുസസ്യം പൊന്തിവന്നു.

 

മാതാ മഹിതൻ കരം ഗ്രഹിച്ചു,

ചേതോഹരം ദൃശ്യം, കണ്മിഴിച്ചു

വശ്യലോകത്തിന്നഴകിൽ മുങ്ങി 

വശ്യതയോടവൾ   നൃത്തമാടി.

 

മാരുതന്‍ തൈയ്യേ  തഴുകി കയ്യാൽ,

 മാരിയു,മപ്പിനാൽ സ്നാനം നൽകി,

താരാട്ടു,മൂളിയുറക്കി,തമി,  

താരകൾ രാവിൽ വിളക്കു  കാട്ടി.

 

തിത്തിരി പക്ഷികൾ  നൃത്തം ചെയ്തു,

തത്തകൾ  തത്തിക്കളിച്ചു മെല്ലെ.

മൂളിപ്പാടി,കുയിൽ പൊൻസ്വനങ്ങൾ,

 ലാളനയേറ്റു വളർന്നു വന്നൂ.

 

ഫുല്ലമായ്  ദ്രുമം   സുഗന്ധം,പേറി  

കിങ്ങിണി,പോലുള്ള മാങ്ങ പൊങ്ങി

വണ്ണാത്തിക്കിളി ഫലം കഴിക്കാൻ,

വിണ്ണിലൂളിയിട്ടു പാറിവന്നു.

 

മാവു വാനം നോക്കി  പുഞ്ചിരിച്ചു,

സാവധാനം നുകർന്നണ്ണാൻ  കായ.

പാരമ്യത്തിലായിയാമ്രമണം,

പാരിൽ പടർന്നു  മാളോരുമെത്തി.

 

 താരുണ്യം മാളുവെ തേടിയെത്തി.

ചാരുത കൂട്ടിനു കൂടെവന്നു.

ചങ്ങാതിയായി  മാധവും ചേർന്നു,

നെയ്തവർ  സ്വപ്നങ്ങൾ  മാഞ്ചുവട്ടിൽ .

 

മാളുവിൻ മുത്തി വിട പറഞ്ഞു,

മാളുവിന്നുള്ളം നന്നായ്പ്പിടഞ്ഞു.

"കൂട്ടീടേണം ചിത, " ആരോ ചൊല്ലി

"വേണ്ടാ വിളംബം മാവു മുറിയ്ക്കാൻ.”

  

മാവിന്നരി,കിലേയ്ക്കോടി  മാളു.

 മാറുപിളർത്തി വൻനൊമ്പരങ്ങൾ.

 മാളുവും ചങ്ങാതീം  കണ്ണീർ വാർത്തു,

 മാരുതനെത്തി തലോടിനിന്നു.

 

മാവുമോതീ മെല്ലെ മാളുവോട്,

" ആവില്ലാ നിന്നെ പിരിഞ്ഞു പോകാൻ,

കുട്ടികളേ!  ഞാൻ ഹാ! പോകയായീ,

കാട്ടാനെൻ ലക്ഷ്യം  പരോപകാരം ."

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!