കനിവ്!
(വൃത്തം -ഉപസർപ്പിണി)
കനിവുപേറുന്ന മാനസമുള്ളവർ
പനിമതിപോലെ വെട്ടം തെളിച്ചീടും.
പ്രണതഭാവങ്ങൾ പേറിടും വക്ത്രങ്ങൾ
വ്രണിതചിത്തത്തിൻ ലേപനസൗഹൃദം.
ത്വരിതമായ് ഹസ്തം നീട്ടും സഹായിക്കാൻ
കരയുമാത്മാവിൻ നൊമ്പരം മായ്ക്കുവാൻ.
അലിവു സർവ്വദാ വായിക്കാം കർമ്മത്തിൽ!
ചെലവു ചിന്തനമാവുകയില്ലഹോ!
സമയം തെല്ലുമേ നഷ്ടപ്പെടുത്താതെ
അമിതമായേകുമാശ്വാസം വേണ്ടപ്പോൾ.
കണിശമായ് ചെയ്യും സേവനപുണ്യങ്ങൾ
അണികൾക്കെന്നുമേ ചോദനതന്നല്ലോ!
പരിശുദ്ധി പേറും കാളേയമുള്ളവർ
പരിഭവത്തിനെ വാഴിക്കില്ല ചിത്തിൽ.
വരുകിയില്ലവർക്കുളത്തിൽ പങ്കവും,
പെരുമപേറിടും ദേവകടാക്ഷത്താൽ.
Comments
Post a Comment