വർഷമെത്തി ഇട്ടുമൂടി വെള്ളത്തിൽ!

(വൃത്തം - ആരഭി)


പെട്ടുപോയി, വർഷമെത്തി, നോക്കിടു,

ഇട്ടുമൂടിയാകെമുക്കി നീരതു.

റോഡുമുങ്ങി നാടുമുങ്ങി കാണുക,

വീട്ടിൽ സദാ കെട്ടിയിട്ടു മർത്ത്യരെ.


സൂര്യനിന്നു വന്നതുണ്ടോ? ചൊല്ലിടു,

കാറുവന്നു കൂടെ കൊണ്ടുപോയതൊ?

രാവിൽ ‘ടോർച്ചു’കൂട്ടമില്ല, കാണുക,

ആവുകില്ലവർക്കു കാർ സഹിക്കുക.


മാരിവെള്ളമേറിവന്നു, ക്രോധിത,

സർവ്വവസ്ത്രവും കുതിർന്നുണക്കണെ.

വൃഷ്ടിഹൃത്തിനും സ്ഥലം വിടാൻ മടി,

കഷ്ടപ്പാടുമേറെ നല്കിടും മഴ.


അംശുമാനുമിപ്പൊഴേകു ശാന്തത,

ആശപോൽ പുണർന്നിടാൻ മനുഷ്യരെ.  

വേണ്ട നീ വിഷാദമേ സ്ഥലം വിടു,

ഉണ്ടു തുഷ്ടി, കാക്കുവാനും ഞങ്ങളെ.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!