കോസലേന്ദ്രൻ പഞ്ചവടിയിൽ!

(വൃത്തം- കളവാണിനട )


സീതാസമേതം  നീ രാമാ! സലക്ഷ്മണം നടകൊണ്ടു

പിതാവിൻ്റെ  സല്പേരിനായ് കാടു പൂകി.

പഞ്ചവടി സന്തോഷിച്ചൂ   ദാശരഥീ! നിൻ വരവിൽ,

സഞ്ചിതസസ്യങ്ങൾ ചേർന്നു സ്വീകരിച്ചൂ.


ഗംഗാവാഹിനീതീരത്തേ മഞ്ജുളയായ്! നിങ്ങൾ കണ്ടു,

ഇംഗിതമായ്ത്തന്നെ സ്ഥലം വാസം ചെയ്യാൻ.

കനിഷ്ഠനോ  ശേഖരിച്ചു കോസലേന്ദ്ര! ദ്രവ്യമൊക്കെ,

മനോമോഹനരൂപമായ് ശാല വയ്ക്കാൻ.


വർണ്ണപർണ്ണജാലങ്ങളാൽ കൃത്യമായ മാനകത്തിൽ,

പർണ്ണശാലതീർത്തതില്ലേ  ഹാ! കനിഷ്ഠൻ.

പത്രപുഷ്പങ്ങളെ ചേർത്തു മനഞ്ഞൂ സുന്ദരതല്പം,

സൂത്രമാക്കി വള്ളികളെ ബന്ധിച്ചീടാൻ.


പൃത്തിച്ചക്ക, പനസങ്ങൾ, വാഴമരം, പൊന്നാമ്രങ്ങൾ,

പൂവിൽ  സ്വമാകന്ദം  കാത്തു വരേണ്യർക്കായ്.

പുഷ്പം പേറി നിലയായി രാമാ! നിങ്ങൾക്കായി സസ്യം,

പക്വഫലമിറുത്തേകാൻ കാറ്റും വന്നൂ.


മനസ്സിൽ തുഷ്ടി നിറച്ചു കാഴ്ചവച്ചു ഫലങ്ങളേ

വനദേവതകൾ പൂർണ്ണമാദരിക്കാൻ.

മാനസങ്ങളിൽ നിറച്ചൂ മനോജ്ഞമാം തൃപ്തിഭാവം,

രാമാനന്ദസാഗരത്തിൽ  മൂങ്ങീ സർവ്വം.


 ഭാതരാത്രികാലേ ബാണം സൂക്ഷ്മമായ് പേറി സഹജൻ,

ഭ്രാതാവിൻറെ  സുഷുപ്തിക്കായ് കാത്തു നിന്നൂ.

ഭൂമാതേയും  ഞങ്ങളേയും  ദശരഥപുത്രാ! കാക്കൂ 

ഭൂതിയേകൂ  ആമോദമായ്  വാസംചെയ്യാൻ.


സുമോദമായ്  ചെയ്യും  നുതി   ശ്രീരാമാ! നീ കേൾക്കവേണേ,

സുഖമേകൂ  ചിത്തത്തിലായ്  താപം താഴ്ത്താൻ.

മനോമുകുരത്തിലായി  നിൻ രൂപം തെളിയും നിത്യം 

മനസ്സിന്നാഴത്തിൽ പൊങ്ങും  ഭംഗം മാറ്റാൻ.




Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!