ഒരു ഗ്രീഷ്മ സന്ധ്യ
(തരംഗിണി)
ശോണനിറത്തിലെയാടകൾ ചൂടീ
ഓടിയണഞ്ഞൂ സന്ധ്യക്കുട്ടീ.
പകപോക്കീടാനർക്കനെ നോക്കീ,
പകലോൻ പാവമൊളിച്ചേപോയീ,
രത്നാകരനോ കടലിൽ മുങ്ങീ,
ഇന്ദു സ്ഥാനം കവരാൻ വരുമേ.
ഹസിച്ചുരസിച്ചങ്ങു നിന്നു വാനം,
സ്വദിച്ചു മാരുതൻ നല്പായി മെല്ലേ.
താരം വന്നു തെറുക്കാൻ യവനിക
ഒരുകുറി വന്നൂ മുകിൽ കൈ കോർക്കാൻ,
ഗ്രീഷ്മം ധരയേയുരുക്കുകയായി,
സഹിക്കുകവയ്യ താപക്ഷോഭം.
വിരവേ ഭൂവും ദു:ഖിതയായീ,
വർഷണി നല്ലൊരു സൗഖ്യം നല്കീ.
വലിയൊരു പെയ്ത്തിൻ ലക്ഷണമായീ,
വിരവിൽ ചൂടു സ്ഥലം വിട്ടോടി,
മേദിനി മേനിയിൽ പുളകം കൊണ്ടൂ,
ക്ഷിപ്രം തോഷം മാഞ്ഞൂ കഷ്ടം.
വൃഷ്ടി വളർന്നു വണ്ണം മൂത്തൂ ,
വെള്ളം ക്രോധിത, താണ്ഡവമാടീ.
വെളിച്ചമെന്തേയുറക്കമാണോ?
തമസ്സു നിറഞ്ഞു ശശിയുമൊളിച്ചൂ ,
വൈദ്യുതിയിപ്പോൾ ജീവൻ വച്ചൂ,
ഇരുളുമറഞ്ഞൂ വെളിച്ചം ഹാജർ.
വൈദ്യുതിയില്ലാ ചെല്ലനു വീട്ടിൽ,
മണ്ണെണ്ണയും നെല്ലിപ്പലകയിൽ.
മഴയുമിരുളുമവനുടെ ചാപ്പയേ
മുഴുവൻ മൂടി പുതപ്പായ് മാറീ.
സന്ധ്യാപ്രാർഥന,വധുവിനു ശീലം,
അന്തിവിളക്കു കൊളുത്തീ പെണ്ണാൾ.
അന്തിത്തിരിയുടെയിത്തിരി ദീപ്തി,
ചെല്ലൻകുടിലിൽ കുഴൽവിളക്കാ*യ്.
കുഴൽ വിളക്ക്*= ട്യൂബ് ലൈറ്റ്
Comments
Post a Comment