Posts

Showing posts from October, 2026

പ്രകൃതിപ്പെണ്ണാൾ

    ( വൃത്തം - മണിമഞ്ജരി )   ധരയോ നമുക്കെന്നും പ്രിയപ്രസുതന്നെയായ് , പരിപാവനദീപ്തി    ചൊരിഞ്ഞു നില്പൂ . പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ   സകലതും നല്കുന്നു ഭൂമിമോൾക്കായ് .   പലരീതി സൗഖ്യമേകീടാനായ് പ്രകൃതിമാ പലതായിയേർപ്പാടു ചെയ്തിടുന്നു . പവനനെത്തും സ്ഥിരം നമ്മോടുരിയാടാൻ , പരിചോടു കിളി മീട്ടും വല്ലകികൾ .      പവമാനനയയ്ക്കുന്നു മഴയെ മണിമുത്തായ് ,   പതിവായ് കൊലുസിട്ടു കുണുങ്ങിയെത്തും .    പരവാണി * ഛദം * നീർത്തി കഥകളിപ്പുറപ്പാടായ്    പരമായി കോൾമയിർ കൊള്ളും ഗഹനം * .   വയലിലായ്    കൊടിപോലെ നിലവാണു നെൽക്കതിർ , വയൽകണ്ടു വൈക്കോലിൻ കനവിൽ    പൈക്കൾ . വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ , വയലേകുമന്നത്തെ    പാകം ചെയ്യാൻ .   വയലിൻറെ , സൂര്യന്റെ , സസ്യത്തിൻ ദയമൂലം , വയർ നിറച്ചീടുന്നു ജീവി സർവ്വം . നിശിയിലെത്തീടുന്നു മാന്യനാം ഹിമകരൻ , നിലവിടും തമസ്സൊടു പടവെട്ടുവാൻ .     മുനിമാർ പുരാതനകാലേ പ്രപഞ്ചത്തെ    മനതാരിൽ പൂജിച്ചു ...

വ്യാജമഹത്ത്വം

  പകൽപോലെയുണ്ടൊരു സത്യം, പരിപാകം വന്നൊരു കുട്ടീ, കലയെന്നൊരു നാമം പേറീ, മലമൂട്ടിലൊതുങ്ങി വസിച്ചൂ, . അയല്പക്കസ്നേഹത്താലേ അവളങ്ങനെ മോദാൽ വാണൂ. അഴകിന്നൊരു മാതൃകതുല്യം, അവിരാമം പെണ്ണു പൊറുത്തൂ. സകലർക്കും കണ്ണിലെയുണ്ണീ, മകളെന്നും തന്നെ നിനച്ചൂ. ദിനനാഥൻ വരവും പോക്കും നന്നായങ്ങാഹാ! ചെയ്തൂ. പലനാളുകളൊഴുകിപ്പോയീ കലപ്പെണ്ണു ഫാഷനിൽ മുങ്ങീ. നിലനിൽക്കാ പുതുമയ്ക്കായീ പല വേഷം  ഇട്ടു ചമഞ്ഞൂ. സ്ഥലകാലം മറന്നതരത്തിൽ ഉലയുമ്പോലാക്കി നടത്തം. ചിലമട്ടിൽ  കേശം കെട്ടീ, ചലനം ഹാ! അന്നമ്പോലേ. വിലയേറും പൂവിൻ രൂപം, വലിയതരം 'റ്റാറ്റൂ' വാക്കീ. വിലകൂടിയ 'ലിപ്സ്റ്റിക്കി'ട്ടൂ, വലുതാമൊരു ഞാത്തു ധരിച്ചൂ. അടുപ്പത്തിന്നേറീയാൾക്കാർ കടുപ്പമായ് പ്രേമം ഫോണിൽ, കൊണ്ടേപോയ്  'ഇൻസ്റ്റാഗ്രാ'മും കാണാനായ് നേരിൽ വൃദ്ധനേ. പകർന്നാടും വേഷവിതാനേ അടിവച്ചൂ ദുഷ്പേർ നേടീ. അകലങ്ങൾ  ലോകർ പണിഞ്ഞൂ, അറിഞ്ഞവൾ വ്യാജമഹത്ത്വം.     (വൃത്തം- മദമന്ഥര)