Posts

Showing posts from September, 2026

ഒരു വാർദ്ധക്യപുരാണം

(വൃത്തം-കുറത്തി) വൃദ്ധതയെ തോൽപ്പിക്കുവാൻ സുന്ദരിക്കു മോഹം, സ്നിഗ്ദ്ധമാക്കുവാൻ  മുഖത്തെ ചിന്തയിൽ മുഴുകീ. നിത്യവും ശുചീകരണം ചെയ്തു രാവിലായി, തൃപ്തിയൊട്ടും വന്നതില്ലയേറിയില്ല കാന്തി. ശുദ്ധമായ ലേപനങ്ങൾ വാങ്ങിക്കൂട്ടാൻ, പെണ്ണാൾ, ശ്രദ്ധയോടെ ഫോണെടുത്തു തോണ്ടി കാശു നല്കീ. വക്ത്രമൊന്നു തിളങ്ങുവാൻ കാത്തിരുന്നു നാരി, വസ്തുവതാ വന്നുചേർന്നു വീടിൻ വാതിൽതന്നിൽ. വെള്ളിവർണ്ണക്കടലാസ്സിൽ മുഗ്ധമായ് പൊതിഞ്ഞ വൃത്തിയുള്ള കുപ്പി കണ്ടു മഞ്ഞളിച്ചു കണ്ണും. വ്യക്തമായി വായിച്ചവൾ മൂടി മെല്ലേ മാറ്റി, വെക്കം തേച്ചു ലേപനവുമാസ്യന്തന്നിൽ  ഭംഗ്യാ. രണ്ടുവാരം വക്ത്രഭാഗം ലേപനത്തിൽ മുക്കീ, വെട്ടിവെട്ടി തിളങ്ങുവാനേറെയേറെ പൂശി. ഇണ്ടലേറ്റി മുഖം കഷ്ടം! വാർദ്ധക്യംപോൽ തോന്നീ, കണ്ട പരസ്യത്തിൽ വീണ പെണ്ണു തിണ്ണം കേണു. സ്വന്തം 'പേഴ്സു' കാലിയാക്കും 'ഓൺലൈൻ' വാണിജ്യം, സ്വപ്നതുല്യ പരസ്യങ്ങൾ ചിത്തങ്ങളെ ചോർത്തും. സൗജന്യങ്ങളെന്ന കാട്ടൽ കച്ചവടതന്ത്രം, സ്വാസ്ഥ്യത്തിനു പഞ്ഞമേറും മാനസം വിതുമ്പും. സ്വസ്തതയ്ക്കു ഹാനിയേറി ദുഃഖക്കടൽ പൊന്തും, സുപ്തി നഷ്ടമാകും വേല നല്ലപോൽ പഠിക്കൂ. സത്യമാണോ കാണ്മതെല്ലാം രണ്ടുവട്ടം നോക്കൂ, സ്വീകരിക്കാമാല...

ദിവ്യരാഗം

    ഏകമാകുന്നു രണ്ടാൾ മംഗല്യത്താൽ, മൂകമായ് സ്നേഹമീണം വിളമ്പുന്നു. ഭാവം, താളം, ശ്രുതികാന്തി ശ്രേഷ്ഠമായ് ദിവ്യരാഗമായ് മാറ്റിടും ദാമ്പത്യം.   വിട്ടുവീഴ്ചതൻ സൂനഹാരങ്ങളെ, വേളിതൻ വാടി കാട്ടിത്തരും നൂനം. അന്യോന്യം  പങ്കുവയ്ക്കുന്നതാം കാര്യം ധന്യമായ്ത്തീരും പാതിമെയ്സിദ്ധാന്തം.   ഇന്നിൻ വക്ത്രത്തെ ദർപ്പണേ കാണിക്കൂ പൊന്നാം കല്യാണലക്ഷണം മാഞ്ഞുപോയ്. മാതാ, സോദരി, രാഹുകേതുക്കളായ് മാത്രം കാണുന്നു 'ന്യൂജെൻ' വിഭാഗക്കാർ.   "വേണ്ട കുട്ടികൾ പട്ടി നല്കും മോദം ,   ഇണ്ടലേറ്റും പ്രസവം പ്രയാസമാം.   വണ്ടിയുണ്ടു പണമുണ്ടു ധാരാള-   മാനന്ദലബ്ധി കിട്ടും, " ചിന്തിപ്പവർ.   'ന്യൂജെൻ, ജെൻസി'യാം വാക്കുകൾ സാമോദം, നാട്ടിൽ കൈകോർത്തു 'ബെല്ലി നൃത്തം' ചെയ്വൂ. വേണ്ട വിവാഹമൊന്നിച്ചു ജീവിത- വാഴ്ച ചെയ്തിടാം സ്വാതന്ത്ര്യമേറെയാം.   വ്യാപാരക്കട, ഹോട്ടൽ, കഫേകളും വെള്ളിവെട്ടത്തിലിഷ്ടങ്ങൾ സാധിപ്പൂ. പാത്രം, പാചകം, ഭക്ഷണം വീട്ടിലായ്, പാടേയില്ലൂണു ഭക്ഷണശ്ശാലയിൽ.   വൃദ്ധരായാലങ്ങൊറ്റപ്പെടും കാലം, വ്യർത്ഥമായ് ജീവത,മെന്നു കേണിടും. സ്വന്തം സ്വാതന്ത്ര്യമ്പോലും വിട്ടുപ...

ശിക്ഷ

                                            “മഴയേ! അറിയൂ നീ നിന്നുടെ കൃത്യങ്ങൾ, മിഴിനീരൊഴുക്കിടും ക്രൂരകർമ്മം. അവശരായ് നില്പൂ നിന്നെ കാണ്മാൻ മാനവർ, അവകാശം മുത്തേ! നിൻ സാന്നിദ്ധ്യങ്ങൾ. കരുതലും സ്നേഹവും ഞങ്ങൾ  ഹൃത്തിൽ വയ്പ്പൂ തരുവാൻ  നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ. പരമായി നീ വന്നു മന്ദമാരിയായീ, അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ. മണികളും കോർത്തു നീ  വന്നു മനോഹരീ! മരതകപ്പച്ചയെ തൊട്ടുണർത്തീ. ഇരുൾവീണ വേളയിൽ പരിചോടുറങ്ങുമ്പോൾ, നരരെ നീയെന്നാൽ  പുണർന്നു ക്രൂരം. ഉരുവായി  നിന്നൊരാക്കുന്നിന്നുരു മെല്ലേ,   ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ. ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലി മാനുഷർ, അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.    ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം, ഉടമസ്ഥരോടു  പറഞ്ഞൂ  'റ്റാറ്റാ'. തനുവിന്റെയംഗങ്ങൾ വേർപെട്ടു പോയോർക്കു, മനവും പ്രതീക്ഷയും ബന്ധവും പോയ്. തടിനിയും  തടിച്ചൊരു വന്യമാം പുഴയായി, അടവിയെ വിഴുങ്ങിയൊ! കാണ്മതില്ലാ. വ്യഥയേറ്റി ഘനവ്യൂഹമെത്തി നിരന്നെ...

മാധുരിയണയാനായ്

വിഷയം തേടീ വിഷമിപ്പൂ ഞാൻ മാധുരിയണയാനായ്, വഷളായ് ചിന്തകളെങ്ങോ പോയി ചുറ്റിയടിക്കാനായ്. വിഷയം കണ്ടൂ, ഇഴചേർക്കുന്നൂ കാവ്യം നെയ്തീടാൻ, വിഷയസുഖം, പൊരുൾ, ഉൾക്കാമ്പൊത്തതു തിരുവാതിരയാടാൻ. വിഷമൻ, ബ്രഹ്മൻ,പെരുമാൾ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ, വിദ്വാൻ,ജ്ഞാനം,പഠനമിതെല്ലാം ചിന്തനപാത്രങ്ങൾ. വിഷദം*, വാരികൾ, ചന്ദ്രൻ, താരകൾ ഗോപുരവാസക്കാർ, വിരിഞ്ഞു നില്പൂ കണ്ണിൻ മുന്നിൽ ഹൃത്തുകൾ ചോർത്തീടാൻ. കവലകൾ കണ്ടൂ, റോഡുകൾ താണ്ടീ, ഗമനം ഗഹന*ത്തിൽ, കവിതകൾ നെയ്യാൻ ഗോളം മൊത്തം സത്തിൻ നിറവല്ലേ! കാല്യം കല്യം* വന്നീടും ഹാ!  തങ്കവിളക്കേന്തീ, കമലകുലങ്ങൾ കാക്കുവതുണ്ടേ ബാലൻ ഭാസ്വാനെ. ചുറ്റിനുമോടിനടന്നേ നോക്കി കാഴ്ചകൾ കണ്ടേറേ, ചരിഞ്ഞുനോക്കുക കാകൻതന്നുടെ ശീലമതാണല്ലോ, ചക്കിപ്പരുന്തുമിരകൾ തേടി പാറുന്നുണ്ടവിടായ്, ചത്തുകിടക്കും ജീവികളുണ്ടേൽ പെരുത്തസന്തോഷം. ചിത്തം പെട്ടു വനത്തിന്നുള്ളിൽ  ഗുണങ്ങൾ പുല്കീലോ, ചന്തംപേറിയുലാത്തുന്നവിടായ് ആഞ്ഞിലിതൻ ശാഖാ, ചന്ദനവൃക്ഷം സുന്ദരനായി സർവ്വം ദർശിപ്പൂ, ചിറ്റിമ്പ*ത്തിൽ മുങ്ങീടുന്നൂ ശ്രദ്ധയിലെൻ നിനവും. ദൃശ്യമനേകം ഭക്ഷണമാക്കി മിഴികൾ ദൂരെപ്പോയ്, ദുരിതസരിത്തിൽ മുങ്ങിപ്പൊങ്ങും കുടിലുകളും കണ്ടൂ. അനുപമ...

മാധുരിയണയാനായ്

          വിഷയം തേടി വിഷമിപ്പൂ ഞാൻ മാധുരിയണയാനായ്, വഷളായ് ചിന്തകളെങ്ങോ പോയി ചുറ്റിയടിക്കാനായ്. വിഷയം കണ്ടൂ, കൈകോർക്കുന്നു കാവ്യപാദവുമായ്, വിഷയസുഖം, പൊരുൾ, ഉൾക്കാമ്പൊത്തതു തിരുവാതിരയാടാൻ.   വിഷമൻ, ബ്രഹ്മൻ,പെരുമാൾ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ, വിദ്വാൻ,ജ്ഞാനം,പഠനമിതെല്ലാം ചിന്തനപാത്രങ്ങൾ. വിഷദം*, വാരികൾ, ചന്ദ്രൻ, താരകൾ ഗോപുരവാസക്കാർ, വിരിഞ്ഞു നില്പൂ കണ്ണിൻ മുന്നിൽ ഹൃത്തുകൾ ചോർത്തീടാൻ.   കവലകൾ കണ്ടൂ, റോഡുകൾ താണ്ടീ, ഗമനം ഗഹന*ത്തിൽ, കവിതകൾ നെയ്യാൻ ഗോളം മൊത്തം സത്തിൻ നിറവല്ലേ! കാല്യം കല്യം* വന്നീടും ഹാ!  തങ്കവിളക്കേന്തീ, കമലകുലങ്ങൾ കാക്കുവതുണ്ടേ ബാലൻ ഭാസ്വാനെ.   ചുറ്റിനുമോടിനടന്നേ നോക്കി കാഴ്ചകളോയേറേ, ചരിഞ്ഞുനോക്കുക കാകൻതന്നുടെ ശീലമതാണല്ലോ, ചക്കിപ്പരുന്തും ഇരകൾ തേടാൻ പാറുന്നുണ്ടവിടായ്, ചത്തുകിടക്കും ജീവികളുണ്ടേൽ പെരുത്തസന്തോഷം.   ചിത്തം പെട്ടു വനത്തിന്നുള്ളിൽ  ഗുണങ്ങൾ പുല്കീലോ, ചന്തംപേറിയുലാത്തുന്നവിടായ് ആഞ്ഞിലിതൻ ശാഖാ, ചന്ദനവൃക്ഷം സുന്ദരനായി സർവ്വം ദർശിപ്പൂ, ചിറ്റിമ്പ*ത്തിൽ മുങ്ങീടുന്നൂ ശ്രദ്ധയിലെൻ നിനവും.   അധികം ദൃശ്യങ്ങൾ ഭക്ഷിച്ചു മി...