Posts

Showing posts from November, 2026

ഹരിയെവിടടെ ?

(വൃത്തം-മാദ്ധ്വി/അതിമാവേലി) ഹരിയേക്കാണാഞ്ഞങ്ങു ഗോപികമാർ പരിഹാരമെന്തെന്ന ചിന്തയിലായ്. എവിടായൊളിക്കിലും നാരായണൻ പവിഴംപോലുള്ളിൽ തിളങ്ങി നില്ക്കും. പതിവായിയാലോലമാട്ടും ശാഖി പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ. പരിസരത്തെങ്ങാനും കാണുമെങ്കിൽ പവനൻ ചൊല്ലാതെയിരിക്കുകില്ലാ. കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും കഴിയില്ല കണ്ണാ! നീയെവിടെപ്പോയി? വിധുവുമെത്തീ മെല്ലെയെത്തി നോക്കീ, വിഷമപൂർവ്വമിന്ദു ശീർഷം താഴ്ത്തി. കയറിന്റുറിയ്ക്കൂറിവന്നൂ ഹാസം, ഉയരത്തിൽ തൂങ്ങുന്നു കണ്ണനതാ. നവനീതചോരന്റെ ചര്യയല്ലേ നവനവവെണ്ണ കവർന്നെടുപ്പ്. കുസൃതിക്കണ്ണാ നിന്റെ കൈവഴക്കം, കുറിയകുറുമ്പായി മാറിടുന്നൂ. അടിയങ്ങൾ കാണുന്നു പുണ്യമായി, അറിയൂ ദേവാ! നിന്റെ കൃത്യമെല്ലാം. മധുരം കിനിഞ്ഞു നുതികൾ ചൊല്ലാൻ, രുധിരമൊഴുക്കി പരിശ്രമിക്കാം. അലിവോടെ മാറ്റണെ കഷ്ടമെല്ലാം കനിവോടു വന്നെൻ ചിത്തം നിറയ്ക്കൂ.