കൂപ്പുന്നൂ കൈകൾ ഞാൻ! Get link Facebook X Pinterest Email Other Apps September 30, 2023 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ മൻമനേ കൂട്ടായ് നിങ്ങൾ നിത്യം വാഴണേ. എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്ക്കൂ നല്ലപോൽ ഏകീടൂ കാവ്യത്തിൻ ഭാവങ്ങൾ. Get link Facebook X Pinterest Email Other Apps Comments
പണത്തിനു മുന്നിൽ...! September 20, 2024 ( അന്നനട ) അവനെ മാത്രമായ് വസതിയിൽ കൂട്ടായ് അവിശ്വാസംവിനാ വസിപ്പിച്ചു മാതാ . അവനാരുമില്ലാ അനാഥൻ പോൽ കേണു . അലിഞ്ഞമ്മമനം സമാശ്വസിപ്പിച്ചു . വദനേ വിരിഞ്ഞൂ ചിരിതൻ പുഷ്പങ്ങൾ , ഉദയം വിടർന്നാൽ കരം ചലിച്ചിടും , അവന്റെ കൃതങ്ങൾ അതിഹൃദ്യമായി അതിനാൽ സ്വാതന്ത്ര്യം അമിതം ലഭ്യമായ് . അരരാവുവന്നു നമിച്ചുനിന്നപ്പോൾ , അഖിലിന്റെ കായം പതിയെയായ് പൊങ്ങി . പുണർന്നു മുറുക്കി ധൃതരാഷ്ട്ര സമം പരിപാവനയാം വയസ്സിമാതയേ . അവസാനശ്വാസം വിടചൊല്ലുംവരേ അവൻ കാത്തുനിന്നു അവർക്കേകീ അന്ത്യം . പോലീസിനൊപ്പമായ് അവനും നടിച്ചു , കൊലപാതകിയെ തിരയും വ്യാജേന . മുഖംമൂടിമാത്രം , ധരിച്ച യുവാവ് , മുഖം കാണാതാക്കി അറിഞ്ഞതില്ലമ്മ .... Read more
കാലത്തിൻ കണക്കുകൾ! April 08, 2024 ( കവിത - വൃത്തം - കേക ) ജീവിതയാത്രാരംഭ , മെന്നാണെന്നൊന്നു ചൊല്ലൂ , ജീവിതൻ പൂർണ്ണരൂപം ഭൂമാതെത്തൊടുമ്പോഴോ ? ജീവിതത്തിൻറെ നാന്ദി കുറിക്കും വശ്യമായി , ജീവൻറെ തുടിപ്പുകൾ മാതാവിൽ മുളയ്ക്കുമ്പോൾ . അനന്തരം വന്നീടും ഭാവിമനസ്സിലാക്കാൻ , മനുഷ്യന്നസാധ്യംതാൻ ജീവിതവർത്തനിയിൽ . ആഴിതൻ ഗർത്തങ്ങളും മരുത്തും വീഴ്ചയേകാം , ആഴത്തിൽ മുങ്ങിക്കിട്ടാം പവിഴമുത്തുകളും . മാളികക്കുടുംബത്തിൻ തനൂജന്റെ ചരിതം നാലാളറിഞ്ഞീടാനായ് ചൊല്ലീടുന്നിതാ കേൾക്കൂ . വേദമന്ത്രണം പൊങ്ങും തറവാട്ടിൻ മൊട്ടായി , വേദിയിലണഞ്ഞൊരാ , പ്പുത്രൻ വിതറീയിമ്പം . സദാ ദിവ്യമാം നാമം ശിശുവിന്നായി ചാർത്തി ‘ സദാശിവൻ ' നാമമോ ' ശിവ ' നായ് വാത്സല്യത്താൽ . കണ്ണിലു... Read more
സുന്ദര വക്ത്രം! August 06, 2024 വൃത്തം - കല്യാണി ശ്യാമളം കോമളം സുന്ദരവക്ത്രം, ശോഭനം മോഹിതഭംഗിയാം ഗാത്രം. ആർദ്രതാഭാവം നിറഞ്ഞിടും നേത്രം, മഞ്ഞളിൻ ചായസമാനമാം വസ്ത്രം. മാർദ്ദവം വേണുവും പിടിക്കും ഹസ്തം, ഹൃദ്യം ചലിച്ചിടും പേലവപാദം. മോഹിതം രൂപം മനോഹരം നാട്യം, ആഹാ!മുകുന്ദനിൽ കാഴ്ചയ്ക്കു പുണ്യം. മിത്രവ്രജങ്ങൾ മുകുന്ദന്നു ചുറ്റും, നിത്യം മുരാരിയവർക്കു സഹായം . കണ്ണൻ പിറന്നതാം നിർമ്മല ഗ്രാമം, കണ്ണിന്നു നല്ലതാം ഉത്സവം ദൃശ്യം. കൊഞ്ചിയനേകംകുറുമ്പുകൾ കാട്ടും, വേലകളുള്ളില്ലധികം വിനോദം. കൃഷ്ണാ! തൊഴുന്നു ഞാൻ നിൻസവിധത്തിൽ, കൺകൊണ്ടു നോക്കൂ അനുഗ്രഹപൂർവ്വം. Read more
Comments
Post a Comment