Posts

Showing posts from March, 2024

യുദ്ധക്കൊതി!

    യുദ്ധക്കൊതി പൂണ്ടുനില്ക്കും  മർത്യരേയനേകം കാണാം . സപ്തതാര ഹോട്ടലിലായ്           യുദ്ധം പിറക്കും . നേതാക്കൻമാരാധിപത്യ - യധികാരക്കൊതിയാലേ ,  പാവങ്ങളാം യോദ്ധാക്കളേ          യിളക്കിവിടും .   ആവുംവിധം യുദ്ധമുഖേ ആയുധകസർത്തു കാട്ടാൻ ജീവൻ കച്ചവടം ചെയ്തും             പോരാടും ഭടർ . തീവ്രവാദിദുഷ്ടക്കൂട്ടം കാര്യങ്ങളെ പഠിക്കാതെ സാധാരണ ജനങ്ങളെ       ഭസ്മമാക്കുന്നു .   ഒന്നോരണ്ടോ ക്രൂരമനം   വിതച്ചിടും വിഷവിത്തും പൊട്ടിമുളച്ചുപടരും         മാനസങ്ങളിൽ .  സംഗമങ്ങൾ ജന്മംകോള്ളും          സംഗ്രാമങ്ങളെ പടയ്ക്കാൻ , അട്ടഹാസം ചൊരിഞ്ഞങ്ങു      സംഗരം പൊങ്ങും .   മർത്യശബ്ദമർത്ഥപൂർണ്ണ -     മാക്കിമാറ്റാൻ ലോകനീതി മർത്ത്യമാക്കിമാറ്റീടുന്നു           നിർദ്ദേഷികളെ . മർത്യനോ അമർത്യനാകാൻ           ഒരുകാലോമൊക്കുകില്ലാ ,, മൃതിയേകാം യുദ്ധത്തിന്നും    ...

ഗാനം!-1 ഒന്നായ്ത്തീരുവാൻ!

  (ഓമനക്കുട്ടൻ) ഒന്നായ്ത്തീരുവാൻ! (സ്വർണ്ണച്ചാമരം)  നീലനീരദം  പന്തലൊരുക്കും, കാലേ നമുക്കായ് കാണു നീ. തേൻപനീർ പുഷ്‌പമായി വന്നു നീ  മന്മനം മൗലിപോലെയായ്. കണ്ണുകൾകൊണ്ടു കൈമാറി നമ്മൾ   ഉള്ളിൽപ്പൊന്തിയയാനന്ദം. ഉന്മാദത്തോടെ  നെഞ്ചത്തിൽ വച്ചു, നിന്റെ ചിത്രം പ്രിയമായി.    മന്ദമാരുതൻ സാക്ഷിയുമായി  എന്നരികിൽ നീ വന്നീടൂ. പൊൻപ്രാവുകളായ്  വിണ്ണിൽ പാറിടാം പെണ്ണെ!  നീ വേഗമെത്തുമോ?.    സ്വപ്നം പൂത്തിടുമോമനേ! വരൂ സുന്ദരകാലം വന്നിതാ. ഒന്നായ്ത്തീരുവാൻ വാസരം കാത്തു  നില്ക്കുകയാണെൻ മാനസം.

കാട്ടിലെ കാകിക്കു കല്യാണം!

(താളം- തംതത തംതത തംതംതം) ശാഖിയിലായ് കരടം കാറീ, കാകി വിവാഹിതയാകാറായ്. “മാധവമാസവിവാഹത്തിൻ ശേഖരണത്തിനു കാലംതാൻ. കാട്ടിലെ സൗഹൃദമെത്തീടും കൂട്ടിലെസർവ്വ ഖഗങ്ങളും. കർക്കടകം ബത മൂശേട്ട, കണ്ണുനിറച്ചവൾ തേങ്ങീടും മംഗലകാര്യമതിന്നായി, ചിങ്ങദിനങ്ങൾ സ്മിതംതൂകി നമ്മെ തുണച്ചിടുവാനെത്തും, സുന്ദരവാസരമെത്തിക്കും. സാരിയെടുത്തു മടങ്ങേണം ചേർന്നുവരേണമതിൻ ബ്ലൗസും. കൺമഷി, കണ്ണിനു സൗന്ദര്യം, പെണ്ണിനു ലാവണ്യമേറ്റീടും. കല്ലുപതിച്ചതു  മാലയ്ക്കായ് ഇല്ലതിനുള്ളൊരു സമ്പത്തും. വേണ്ടസമൃദ്ധിയനാവശ്യം കൊണ്ടുനടക്കുക കഷ്ഠംതാൻ. കൃത്രിമഹേമനിറത്തിലായ് കൃത്യതതോന്നുമൊരാഭൂഷാ, കൃത്യമതായ് ബത വാങ്ങീടാം സത്യമതിൻ, വരനോടോതാം. "അങ്ങനെയുള്ളതുകൊണ്ടാകാം, മംഗലകാര്യവിചാരങ്ങൾ," ചൊല്ലി പിതാ,കരടം നൂനം, “നല്ലവിവാഹമതായീടും.” കരടം=കാക്ക

ചാരുരൂപം

  രാവുനിലന്തേടിയീറനായെത്തുന്നു നീലനിലാക്കൈയിൽ  കൈകൾകോർത്തും. കാതങ്ങൾ താണ്ടുന്നൂ എത്തിനോക്കീടുന്നു ശീതഗു മെല്ലെയായ് മുഗ്ദ്ധഭൂവെ. അക്ഷതം ചുറ്റിലും ചേറിയെറിഞ്ഞപോൽ നക്ഷത്രം കാൺമൂ ദ്യോവിൻ മുറ്റത്തായ്. ശിഷ്ടരാപ്പൂക്കളേക്കാണാമെല്ലാടവും  ഇഷ്ടസുഗന്ധം ചുറ്റും ചൊരിഞ്ഞും. തുഷ്ടിയേകുന്നൊരു ശ്വേതപ്പട്ടും ചുറ്റി കഷ്ടംവിനാ നാരി നില്പൂ കാറ്റിൽ. യക്ഷപത്നീവിഹാരത്തിന്റെ പൂർണ്ണിമ, ഭക്ഷിക്കാൻ തേടിടും ചൂടുചോര. സൃഷ്ടിയിൽ ബ്രഹ്മാവു ചെയ്തൊരബദ്ധമായ് യക്ഷയക്ഷിമാർ വിഹാരം ചെയ്വൂ. യക്ഷിയിട്ടൂളി സുജ്യോത്സ്നാധാരയിൽ മൃഷ്ടാന്നം പാനം ചെയ്യേണം നിണം. ആലുകൾ,ആഞ്ഞിലി മിത്രങ്ങളാക്കാട്ടിൽ, പാലപ്പൂഗന്ധവും  ചുറ്റുമായി.  മോഷണദൗത്യത്തിന്നാശ പേറീയോരു മോഷ്ടാവോ വന്നെത്തി തോഷപൂർവ്വം. ചോരനോ മോഷണവേദികളെത്തേടി, ചാരെയായ് വന്നൊരു ചാരുരൂപം. മാലിനിചോരനെ പുല്കീടാനായ് നിന്നു, കാലുകുത്താൻവയ്യായക്…

വീടിന്നിടം!

  പഞ്ചചാമരം   കൃതജ്ഞതാതലം    മനുഷ്യ , മാനസേ   നിഷേധമായ് , പതുക്കെയങ്ങു   തെന്നിമാറിടുന്നുവുള്ളിൽ   നിന്നുമായ് . ഉദാഹരിക്കചെയ്തിടാം   ശ്രവിച്ചിടൂ   സ്വകാര്യമായ് , ഉദാരമായ്   ദരിദ്രനായി , യേകി   ജന്മി   വീടിടം .   മുദായൊരുക്കി   താമസിക്കുവാൻ   ഗൃഹം   കൃഷീവലൻ , സദാ   പദങ്ങൾ   ചൊല്ലി   ജന്മിയേ   സുഖിപ്പിയാനയാൾ . മനസ്സിനുള്ളിൽ   നാഥനും   പുകഴ്ന്നു   വന്നയാളിനേ , മനത്തിലായിയാശ്രിതൻ   കുശുമ്പു   ശേഖരിച്ചു   ഹാ !   “ ഗൃഹം   രവീ ! സുമോഹനം   പണിഞ്ഞെനിക്കു   മാറണം , അഹസ്സു   നല്ലതൊന്നുനോക്കി   നേരവും   കുറിക്കണം . മഹത്വമേറിടും   മുഹൂർത്തമൊക്കെ   നോക്കി   കല്ലിടാൻ . സഹായമായി   നൂതനസ്തമം   നിനക്കു   തന്നിടാം .”   “ വസിക്കുവാൻ   തിരഞ്ഞെടുത്തവാസമൊക്കെ   മാറ്റണോ ? അസാധ്യമായ   കാര്യമാണു   ഞങ്ങൾ   മാറുകില്ല   ഹേ ! കുറച്ചുകാലമായി   ഞാൻ   കുടുംബമായ്   വസിച്ചിതൂ , അറ...

സ്വപ്നവർണ്ണം!

സ്വപ്നവർണ്ണം! (മഞ്ജരി) സത്യാർത്ഥിയമ്മയ്ക്കു പുന്നാരമോനവൻ, സത്യത്തിലച്ഛനും സ്വപ്നവർണ്ണം. അച്ഛമ്മയ്ക്കോമനക്കുട്ടനാം പൊന്നുമോൻ അച്ഛച്ചന്നോയെന്നും ചക്കരയും. അദ്ധ്യാപകർക്കവൻ  പാഠ്യക്രമത്തിലായ്, അത്യന്തം നിഷ്ഠതവയ്ക്കും ശിഷ്യൻ. ആനനം സ്വഭാവവൈശിഷ്ട്യം ചൊല്ലുന്നു, ആരോടും വൈരാഗ്യം വയ്ക്കുന്നില്ല. അല്ലലില്ലാക്കാലം പുൽകീ കുടംബത്തെ, അർത്ഥപൂർണ്ണം സ്നേഹം ഹാസം തൂകീ . ആവേശത്തിൽ സ്വന്തപാഠസുഹൃത്തൊപ്പം ആനന്ദപൂർവ്വം   കഴിഞ്ഞു സത്യൻ. ആരേയും കൂസാത്ത ചട്ടമ്പിക്കൂട്ടരോ ആയുസ്സവന്റെ മുഷ്ടിയിലാക്കി. ആച്ചെറുപ്രായത്തിൻ സ്വപ്നമൊലിച്ചുപോയ്, അച്ഛനുമമ്മക്കുമല്ലേ  നഷ്ടം! അന്നവും വെള്ളവുമൊന്നുംവേണ്ടമ്മയ്ക്ക്, അച്ഛനും മിണ്ടാപ്രാണിയായ്മാറീ. “ആർക്കുവേണ്ടീയിനീം  ജീവിക്കേണം നമ്മൾ,” ആ രണ്ടു മാനസം ചൊല്ലീ മൂ കം. ദുഷ്ടതയാൾരൂപം കെട്ടിപ്പടുക്കുവോർ ദുഷ്ച്ചിന്തയേ നാഥന്മാരുമാക്കീ. ക്രൂരതാനൃത്തങ്ങൾ ചെയ്യുംചിത്തംപേറും കശ്മലന്മാരുലാത്തുന്നൂ  മന്നിൽ. കൊല്ലും ചതിയ്ക്കും കലാരുപമേകുന്നൂ കത്തിയും വാളും സഹായികളും. കണ്ടാലും കണ്ടില്ലാനാട്യത്തിൽ സാഹിതി, കേട്ടാലും കാതുകൊട്ടീയടക്കും. രാഷ്ട്രീയക്കോമരത്തെയ്യം കെട്ടും ചിലർ ...

രണ്ടു കാകന്മാർ!

       (വൃത്തം-കാകളി) (ഒരു നാടോടിക്കഥയാധാരം) അങ്ങേതിലിങ്ങേതിൽ രണ്ടുണ്ടു കാകന്മാർ ചങ്ങാതിമാരവരൊന്നെന്നു ഭാവിച്ചു. ചിങ്ങമാസം വന്നു വാഴകുലച്ചല്ലൊ, എങ്ങനേം തിന്നണം നേന്ത്രപ്പഴങ്ങളും. തെക്കേലെ കാക്ക ഇരുന്നു വാഴമേലായ്, തക്കത്തിൽ  പക്വഫലങ്ങളേ  കൊത്തുവാൻ . ചിക്കെന്നൊടിഞ്ഞങ്ങു വാഴതൻ കൈയ്യയ്യൊ! ചക്കപോൽ താഴത്തുവീണുപോയ് കാകനും . കാലിലായ് കൊണ്ടൊരു മുള്ളു, നോവായ് മാറി, കാലത്തുതന്നെ പോയ് വൈദ്യഗൃഹംതന്നിൽ. “കല്ലിലുരച്ചു കഴിക്കുയീയൗഷധം,” ചൊല്ലിവൈദ്യർ മെല്ലേ, കാക്ക സ്ഥലംവിട്ടു. കഷ്ടം മരുന്നു ഹാ! വീണുപോയ് കൂപത്തിൽ, കാക്ക  കൂടെച്ചാടി,കിട്ടിപ്പൊയ് പൊൻകട്ടി . സ്വപ്നമുള്ളിൽ പൊന്തി മറ്റേഖഗത്തിനും, “സ്വർണ്ണമെനിക്കും കിട്ടേണമധികമായ് .” ചേക്കേറി കാകനും വാഴമേലാർത്തിയിൽ, ചാടിയവൻ താഴെ, വീഴാഞ്ഞതിൻമൂലം. മുള്ളുകൊണ്ടില്ല, പാദത്തിൽ കുത്തിവച്ചു, മണ്ടിയെത്തീവൈദ്യരേകിയില്ലൗഷധം. വൈദ്യരെ വല്ലാതെ കൊത്തിനോവിച്ചവൻ പൈശാചികം കാട്ടി കൊ ണ്ടുപോയൗഷധം, ഭേഷായുരച്ചവൻ  ഔഷധം വീണില്ല, *ഭേഷജം കൊത്തിക്കിണറ്റിലായിട്ടവൻ. “പൊന്നല്ല, കുന്നോളം വജ്രക്കൽ കിട്ടിടും പൊന്നോണവും ചേലിൽ ഘോഷിച്ചിടും ഞാനും.” ചാടീ കിണറ്...

ഇന്നിന്റെ നേർചിത്രം!

ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം, മണ്ണിന്നു മാലിന്യനിക്ഷേ  സ്ഥാനമായ്. നിത്യവും  ’പ്ലാസ്റ്റിക്കു’ വീഴുന്നു  റോഡിലായ്, ഇത്തരം മാലിന്യം റോഡിൻ്റെ ജന്മികൾ.                                                                    മാനുഷരെന്തും  വലിച്ചെറിയുംകല   മാനസേ നിത്യം വസിക്കുന്നു  മോദമായ്. “കഷ്ടങ്ങളെത്തില്ലുറപ്പതു  നമ്മളിൽ ഇഷ്ടങ്ങൾ കിട്ടിടും ,”ചിന്തിപ്പൂ മാലോകർ. സത്യം പറഞ്ഞിടാം  മർത്യനോ കാട്ടുന്നു   വൃത്തിയായ്  വൃത്തികളഞ്ഞിടും പാടവം.   സ്വന്തമായ്  ജീവനിൽ നേടുവാൻ  കാര്യങ്ങൾ  അന്തമില്ലാ ചീക്ക    നിറയ്ക്കുന്നു  ഹൃത്തടേ.  മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി,  താരുതന്തുക്കളേം  തഴുകീ പാട്ടുമ്പാടി. ശ്വേതമാം രക്തമൊഴുക്കും  സരിത്തുകൾ ശുദ്ധസ്മേരം കാട്ടി സുന്ദരം   ജീവിച്ചു.   ഉത്തുംഗ ശുദ്ധിയിൽ മേ...