വീടിന്നിടം!

 


കൃതജ്ഞതാതലം  മനുഷ്യ,മാനസേ നിഷേധമായ്,

പതുക്കെയങ്ങു തെന്നിമാറിടുന്നുവുള്ളിൽ നിന്നുമായ്.

ഉദാഹരിക്കചെയ്തിടാം ശ്രവിച്ചിടൂ സ്വകാര്യമായ്,

ഉദാരമായ് ദരിദ്രനായി,യേകി ജന്മി വീടിടം.


മുദായൊരുക്കി താമസിക്കുവാൻ ഗൃഹം കൃഷീവലൻ,

സദാ പദങ്ങൾ ചൊല്ലി ജന്മിയേ സുഖിപ്പിയാനയാൾ.

മനസ്സിനുള്ളിൽ നാഥനും പുകഴ്ന്നു വന്നയാളിനേ,

മനത്തിലായിയാശ്രിതൻ കുശുമ്പു ശേഖരിച്ചു ഹാ!


“ഗൃഹം രവീ! സുമോഹനം പണിഞ്ഞെനിക്കു മാറണം,

അഹസ്സു നല്ലതൊന്നുനോക്കി നേരവും കുറിക്കണം.

മഹത്വമേറിടും മുഹൂർത്തമൊക്കെ നോക്കി കല്ലിടാൻ.

സഹായമായി നൂതനസ്തമം നിനക്കു തന്നിടാം.”


“വസിക്കുവാൻ തിരഞ്ഞെടുത്തവാസമൊക്കെ മാറ്റണോ?

അസാധ്യമായ കാര്യമാണു ഞങ്ങൾ മാറുകില്ല ഹേ!

കുറച്ചുകാലമായി ഞാൻ കുടുംബമായ് വസിച്ചിതൂ,

അറിഞ്ഞിടൂ ഗൃഹത്തിനായി  കേസിനും തയാറിൽ ഞാൻ.”


മനുഷ്യമാനസത്തിലായി കാണുമോ കൃതജ്ഞതാ? 

മനുഷ്യതയ്ക്കു ചേർച്ചയുള്ള ശബ്ദമൊക്കെയാവിയായ്.

മുതിർന്നവർക്കു നിങ്ങളേകു ആദരം യുവാക്കളേ,

ഉതിർന്നു മണ്ണിൽ വീണിടട്ടെയുള്ളിലുള്ളഹം സദാ.


തമസ്സുമാറ്റിയേറെവെട്ടമേകിടൂ ജഗത്തിനായ്,

നമിച്ചിടാം മഹേശ്വരാ! അനുഗ്രഹത്തെയേകണേ.

ജനിക്കണം സുമോദമായ് വിവേകമൊക്കെയാകവേ

ഇനിക്കണം മഹാപ്രപഞ്ചമെന്നുമെന്നുമേ ഹരേ!

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!