എം.പി..ആകാൻ!
(മഞ്ജരി )
രാഷ്ട്രീയക്കാരിന്നു മര്യാദക്കാരായി,
രാപ്പകൽ യാത്രയിൽ വോട്ടുതേടാൻ.
എം.പി. ആയീടുവാൻ വോട്ടാണേ മാന്ത്രികം,
എത്ര താഴ്ന്നീടണോ, അത്ര താഴും.
അമ്പലഗോപുരമുന്നിൽപ്പെട്ടെങ്കിലോ,
മുമ്പില്ലാപ്പോലവർ കൂപ്പിനിൽക്കും.
അമ്പലക്കൂട്ടരെക്കാണാനെന്നാൽപ്പോയാൽ
അൻപു കാട്ടുമ്പോലെ നെറ്റിക്കുറി.
ആരാരുമെങ്ങാനും ചാരത്തായുണ്ടെങ്കിൽ
ആരോഗ്യം നോക്കാതെ കുമ്പിട്ടീടും.
പള്ളിക്കാരാണിപ്പോൾ ലക്ഷ്യമെന്നാകിലോ
കള്ളന്മാർ ക്രിസ്തുച്ചിഹ്നം വരക്കും.
ക്രിസ്‌തുതന്നെയെല്ലാ ദൈവങ്ങൾക്കുമ്മേലെ
കില്ലയെല്ലാ മതങ്ങൾക്കും കെട്ടും.
എന്നാലോ നോക്കീടൂ മുസ്ലീമിനെക്കാണാൻ
നന്നായ് ധരിക്കുമൊരുച്ചിത്തൊപ്പി.
അല്ലാഹു സർവ്വസ്വമെന്നു ചൊല്ലീവരും,
മുസ്ലിംജനത്തെ വശത്താക്കീടാൻ.
കൃഷ്ണനും ക്രിസ്തുവുമല്ലാഹു അക്ബറും
കഷ്ടംകൂടാതെത്തും വേദികളിൽ.
കുട്ടിച്ചൊറിമാന്തും കുട്ടിയേക്കണ്ടാലോ
കെട്ടിപ്പിടിച്ചേകും ചുംബനങ്ങൾ.
കട്ടിൽവിട്ടുപൊങ്ങാൻ പറ്റാത്ത വൃദ്ധരേ,
കാലിൽ തൊട്ടുചെയ്യും വന്ദനങ്ങൾ.
തോൽക്കില്ല രാഷ്ട്രീയത്താരങ്ങളെന്നവർ,
താല്പര്യപൂർവ്വം നാട്യങ്ങൾ ചെയ്യും.
ഉണ്ടു കളരിയും പോരുകൾ കാട്ടുവാൻ,
ഇണ്ടൽ മാറ്റി വാതുവെയ്ക്കുവാനും.
ദുർഗ്ഗുണരാഷ്ട്രീയക്കേളികൾ ചെയ്യുവാൻ,
ദുർജ്ജനം സൗഹൃദം തേടിവരും.
പർജ്ജന്യത്താൽ കൃത്യം ശുദ്ധിചെയ്താൽ,
ഉർവ്വിക്കു കൃത്യം സ്വാസ്ഥ്യവുമേറും.
Comments
Post a Comment