നൃത്തത്തിൻ യാമിനികൾ!
(വൃത്തം-മഞ്ജരി)
ഓണം, വിഷുക്കണി, വന്നീടുമാതിര
പെൺകൂട്ടനൃത്തത്തിൻ യാമിനികൾ.
പുഷ്പങ്ങളും ചൂടി കോടിമുണ്ടും ചാർത്തി
അഷ്ടദിക്കു നോക്കി കൊട്ടിക്കളി.
ആതിര, ഭക്തിയായ് നോക്കിടും ധ്യാനിക്കും,
കാത്യായനീശംഭു പൂജയ്ക്കായ് നാം.
പാതിരാപ്പൂചൂടി ഈണത്തിൽ പാടിയും
സ്ത്രീകൾ മേളിക്കുന്നൂ ആതിരുനാൾ.
എട്ടങ്ങാടിക്കുള്ള മൂല്യം കേമംതന്നെ,
നട്ടംതിരിഞ്ഞാലും വാങ്ങും നരർ.
ആതിരഭക്ഷണം നെഞ്ചോടു ചേർക്കുന്നോർ
ഏതുമാർഗ്ഗേണയും വാങ്ങും വസ്തു.
ചിങ്ങപ്പുലരികൾ പാടിയുലാത്തുന്നു .
ഭംഗിയിൽ കൊയ്തുപാട്ടിൻ്റെ രാഗം.
ഓണസായംകാലം! മാനിനിമാരെല്ലാം
ബാണം സമാനം മൈദാനമെത്തും.
സുന്ദരരൂപത്തിൽ മോഹനതാളത്തിൽ
ചന്തത്തിലാഘോഷക്കേളിയാടും.
ആനന്ദം തട്ടുമ്പോൾ കാണിതന്നാകാരം,
സന്തോഷക്കഞ്ചുകം ചൂടി നിൽക്കും.
Comments
Post a Comment