ബേക്കറി!
(കുട്ടിക്കവിത)
( വൃത്തം- താരാട്ട്)
അമ്മയും കുട്ടനും റോഡിൻവക്കിൽ
ചെമ്മെപോയ് സാധനം വാങ്ങാൻ.
അച്ചങ്ങ കാൽക്കിലോ വാങ്ങീയമ്മ
ഇച്ഛയായ് കുട്ടിക്കു വേണ്ടീ.
അച്ചങ്ങവച്ചൊരു കൂട്ടാനേറെ
കൊച്ചനു വേണം ചോറുണ്ണാൻ.
കുട്ടൻ്റെ മാനസം ചോർത്തീ ആഹാ!
കൂട്ടിൽനിരത്തിയ കേക്കും.
"അയ്യോയെൻ ചക്കരേ! കുഞ്ഞേ! മുത്തേ!
വയ്യാ! ഭാഗ്യമില്ല വാങ്ങാൻ.
ചോക്കലേറ്റും വാങ്ങീടാൻ പൊന്നേ!
പോക്കില്ല, വേണ്ടല്ലൊ മോഹം.
ഇന്നുള്ളയിത്തിരി പൈസയീശൻ,
തന്നതുതന്നാണു പിഞ്ചേ!
മോനെ! നീ പിന്നീടു വാങ്ങുമെല്ലാം,
ഉന്നതമായ് ചെയ്യു വിദ്യാ."
"വല്യതാകട്ടമ്മേ! ഞാനും, സ്വന്തം
ചേലുള്ള ബേക്കറി വാങ്ങാം.
ചോക്കലേറ്റും നല്ല കേക്കുമെല്ലാം
നല്കാം ദരിദ്രർക്കു ഭാഗം."
Comments
Post a Comment